കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ഖാന്റെ നഗ്നത: താത്പര്യമില്ലാത്തവര്‍ ചിത്രം കാണണ്ടെന്ന് കോടതി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആമിര്‍ ഖാന്‍ നായകനാകുന്ന 'പി കെ' എന്ന ചിത്രം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കലയെ കലയായി കാണണമെന്നും താത്പര്യമില്ലാത്തവര്‍ സിനിമ കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു.

പി കെ യുടെ പോസ്റ്ററില്‍ ആമീര്‍ഖാന്റെ നഗ്നത മതവികാരം വ്രണപ്പെടുത്തുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഓള്‍ ഇന്ത്യ ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന എന്‍ ജി ഒ സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയാണ് തള്ളിയത്.

aamir-khan

ഇഷ്ടമില്ലാത്തവര്‍ സിനിമ കാണേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു കോടതി നടപടി. ഇന്ത്യയിലെ പൊതു ജനങ്ങള്‍ക്ക് പക്വതയുണ്ടെന്നും വിനോദവും അല്ലാത്തതുമായ കാര്യങ്ങള്‍ കണ്ടാല്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ മതവികാരവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ബഹുമാനപ്പെട്ട കോടതി പറഞ്ഞു.

രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് പി കെ. പൂര്‍ണ നഗ്നയായ അമീര്‍ ഖാന്‍ ഒരു റേഡിയൊ കൊണ്ട് നാണം മറച്ചു റെയില്‍വെ പാളത്തില്‍ നില്‍ക്കുന്നതാണ് പോസ്റ്റര്‍. ഡിസംബര്‍ 19നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിങ് തടയുന്നത് നിര്‍മാതാക്കളുടെ ഭരണഘടനാ അവകാശം ഇല്ലാതാക്കുന്നതിന് തുല്ല്യമാണെന്നും കോടതി വിശദീകരിച്ചു.

English summary
The Supreme Court today refused to entertain a public interest litigation seeking ban on the release of PK for promoting nudity and vulgarity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X