കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിക്ക് കൊണ്ടത് അജ്ഞാത വെടിയുണ്ട... തെളിവില്ല, ഫട്നാവിസിന്റെ വാദം തള്ളി കോടതി!

  • By Desk
Google Oneindia Malayalam News

ദില്ലി: ഗാന്ധി വധത്തിനുപിന്നില്‍ അജ്ഞാതനനായ ഒരാളുണ്ടെന്നായിരുന്നുവെന്ന് മുംബൈ സ്വദേശിയായ ഗവേഷകന്‍ ഡോ.പങ്കജ് ഫട്‌നിസ് വാദിച്ചിരുന്നു. ഗോഡ്‌സെയുടെ തോക്കില്‍ നിന്നും പതിച്ച വെടിയുണ്ടകളല്ല ഗാന്ധിജിയുടെ മരണത്തിന് ഇടയാക്കിയതെന്നും ഇദ്ദേഹം വാദിത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഇദ്ദേഹം മഹാത്മാഗന്ധി വധത്തില്‍ പുനരന്വേഷണം ആശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളി.

നാലമാത് ഒരു വെടുണ്ടയാണ് മരണത്തിലേക്ക് നയിച്ചതെന്നും അത് ഇന്നും അജ്ഞാതനാണെന്നും ഫട്‌നിസിന്റെ വാദം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മഹാത്മാ ഗന്ധി വധത്തില്‍ ദുരൂഹതയില്ലെന്നും അതിനാല്‍ തന്നെ പുനരന്വേഷണം ആവശ്യമില്ലെന്നും കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗാന്ധിജിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മറ്റൊരാള്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് അമികസ് ക്യൂറിയുടെ വിലയിരുത്തൽ.

വാദത്തിന് തെളിവില്ല

വാദത്തിന് തെളിവില്ല

വിചാരണ കോടതിയുടെ 4000 പേജ് വരുന്ന രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പങ്കജ് ഫട്‌നിസ് ഉന്നയിക്കുന്ന വാദത്തിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. അഭിനവ് ഭാരതിന്റെ ഉടമ കൂടിയാണ് ഫട്നിസ്. 1948 ജനുവരി 30നാണ് നാഥൂറാം ഗോജ്സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്.

ജനങ്ങളുടെ മനസിൽ സംശയങ്ങളുണ്ടാക്കരുത്

ജനങ്ങളുടെ മനസിൽ സംശയങ്ങളുണ്ടാക്കരുത്

‘എന്താണ് സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് അത് ഇപ്പഴേ അറിയാം. അവരുടെ മനസില്‍ സംശയങ്ങളുണ്ടാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. കൊലപാതകം ചെയ്തയാളെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്തു കഴിഞ്ഞു. അത് ഇനി പുനരന്വേഷിക്കുകയില്ല'- എന്നാണ് കേടതി ഹരജി പരിഗണിച്ച് കൊണ്ട് അഭിപ്രായപ്പെട്ടത്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നാഥുറാം ആർഎസ്എസുകാരൻ

നാഥുറാം ആർഎസ്എസുകാരൻ

1994 ല്‍ നാഥുറാം വിനായക് ഗോദ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോദ്‌സെയുടെ വെളിപ്പെടുത്തല്‍ വന്നിരുന്നു. നാഥുറാം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നും ആര്‍എസ്എസ് തങ്ങള്‍ക്ക് കുടുംബം പോലെയാണെന്നും നാഥുറാം ആര്‍എസ്എസിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ 2001 ആര്‍എസ്എസ് അനുകൂല പണ്ഡിതനായ ഡോ. കോയിന്റാഡ് എല്‍സ്റ്റിന്റെ ‘ഗാന്ധി ആന്റ് ഗോദ്‌സെ' എന്ന പുസ്തകത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

കൊല്ലപ്പെട്ടതിനുശേഷം ‘മധുര വിതരണം'

കൊല്ലപ്പെട്ടതിനുശേഷം ‘മധുര വിതരണം'

അതേസമയം ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം ‘മധുര വിതരണം' നടത്തിയതില്‍ ആര്‍എസ്എസ് കുറ്റക്കാരാണെന്ന് ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിശ്വസിച്ചിരുന്നു. ആര്‍എസ്എസിനെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ പട്ടേലിന് അയച്ച കത്തിനു അദ്ദേഹം നല്‍കുന്ന മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1948ല്‍ പട്ടേല്‍ എഴുതിയ വിവിധ കത്തുകളിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കുന്നത്. അതേസമയം പിന്നീട് 1994നുശേഷമാണ് ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ പങ്കു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയായിരുന്നു.

English summary
The Supreme Court on March 28 dismissed a plea seeking a re-investigation into the assassination of Mahatma Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X