സ്ഥലം മാറ്റല്‍ ഭീഷണിയ്ക്ക് തിരശ്ശീല വീഴുന്നു?

ഇത്തരത്തില്‍ പോസ്റ്റിംഗില്‍ കാലാവധി നിശ്ചയിക്കുന്നത് പ്രൊഫഷണലിസത്തെ വളര്‍ത്തുമെന്നും കോടതി വിലയിരുത്തി. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പലപ്പോഴും ഇത്തരം സ്ഥലം മാറ്റങ്ങള്‍ക്ക് വിധേയരാകുന്നത്. രാഷ്ട്രീപരമായ പകപോക്കലുകളുടെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന പ്രവണത രാജ്യത്ത് നില നില്‍ക്കുന്നുണ്ട്.
ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശം സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പിലാക്കാനാണ് നിര്‍ദ്ദേശം. മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കെഎസ് രാധകൃഷ്ണന്‍ ബഞ്ച് വിധി പ്രസ്താവിച്ചത്. ഭരണരംഗത്തും നിര്‍ദ്ദേശങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്നും പൊതുജനങ്ങളുമായുള്ള ഇടപെടലിന് സുതാര്യത കൈവരിയ്ക്കാന്‍ ഇത് സഹായിക്കുമെന്നും കോടതി.












Click it and Unblock the Notifications