കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: ആവശ്യമെങ്കിൽ ഇടപെടുമെന്ന് സുപ്രീം കോടതി; വീട്ടുതടങ്കൽ പിന്നേയും നീട്ടി

Google Oneindia Malayalam News

ദില്ലി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി വീണ്ടും നീട്ടി. വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 19 വരെയാണ് വീട്ടുതടങ്കല്‍ നീട്ടിയിട്ടുള്ളത്.

രാജീവ് ഗാന്ധിയെ കൊന്നതുപോലെ 'മോദി രാജ്' അവസാനിപ്പിക്കാൻ പദ്ധതി! 'അർബൻ നക്‌സലുകൾ'ക്കെതിരെ തെളിവെന്ന്രാജീവ് ഗാന്ധിയെ കൊന്നതുപോലെ 'മോദി രാജ്' അവസാനിപ്പിക്കാൻ പദ്ധതി! 'അർബൻ നക്‌സലുകൾ'ക്കെതിരെ തെളിവെന്ന്

അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ മോചനം സംബന്ധിച്ച ഹര്‍ജിയും സെപ്തംബര്‍ 19 ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. പോലീസ് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുമെന്നും അതില്‍ കാര്യമായന്നും കണ്ടെത്തിയില്ലെങ്കില്‍ ഒരുപക്ഷേ കേസ് തന്നെ റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Activist Arrest

എന്നാല്‍ സുപ്രീം കോടതി നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ആണ് മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചത്. എല്ലാ കേസുകളും സുപ്രീം കോടതി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും എന്നും സര്‍ക്കാര്‍ വാദിച്ചു. മറ്റേതെങ്കിലും കോടതി ഈ കേസ് കേള്‍ക്കാന്‍ അനുവദിക്കണം എന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മറുപടി.

അര്‍ബന്‍ നക്‌സല്‍... ഗിരീഷ് കര്‍ണാടിനെതിരെ കേസെടുക്കാന്‍ നീക്കം... നക്‌സലുകളുമായി ബന്ധം!!അര്‍ബന്‍ നക്‌സല്‍... ഗിരീഷ് കര്‍ണാടിനെതിരെ കേസെടുക്കാന്‍ നീക്കം... നക്‌സലുകളുമായി ബന്ധം!!

ഓഗസ്റ്റ് 28 ന് ആയിരുന്നു മഹാരാഷ്ട്ര പോലീസ് അഞ്ച് ആക്ടിവിസ്റ്റുകളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ഭീമ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റുകള്‍. തെലുഗു കവി വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരീര, ഗൗതം നവലാഖ, അഭിഭാഷകയായ സുധ ഭരദ്വാജ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

Supreme Court

ഇവരുടെ മോചനം ആവശ്യപ്പെട്ട് പ്രമുഖ ചരിത്രകാരി റോമില്ല ഥാപ്പര്‍ ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ആക്ടിവിസ്റ്റുകളെ പോലീസ് കസ്റ്റഡിയില്‍ വിടാതെ കോടതി വീ്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സേഫ്റ്റി വാള്‍വ് ആണെന്നും അത് ഇല്ലാതായാല്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടാകും എന്നും കോടതി നിരീക്ഷിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ ആയ മനു അഭിഷേക് സിംഗ്വി ആയിരുന്നു ആക്ടിവിസ്റ്റുകള്‍ക്ക് വേണ്ടി ഹാജരായത്. ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തില്‍ ഇവരാരും തന്നെ പങ്കെടുത്തിരുന്നില്ലെന്ന് മനു അഭിഷേക് സിംഗ്വി വാദിച്ചു. രണ്ട് മുന്‍ സുപ്രീം കോടതി ജഡ്ജിമാരും ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

English summary
The Supreme Court has extended the house arrest for five rights activists, accused of Maoist links, till September 19 when it will hear a petition seeking their release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X