കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി; മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. സുപ്രീം കോടതിയെ വിമര്‍ശിക്കുന്ന ട്വീറ്റിന്റെ പേരില്‍ സ്വമേധയാ ആണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്.മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് പിഴ വിധിച്ചതിനെതിരെയായിരുന്നു സർദേശായിയുടെ ട്വീറ്റ്. കോടതിയെ ആക്ഷേപിച്ചെന്നാരോപിച്ച് ആസ്ത ഖുറാന എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോൾ നടപടി.

Rajdeep Sardesai

നേരത്തേ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഇതേ ഹർജിയിൽ സർദേശായിക്കെതിരെ ക്രിമിനിൽ കേസ് എടുക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും അനുവാദം നൽകാതിരിക്കുകയും ചെയ്തിുന്നു. ഇതിന് പിന്നാലെ അഞ്ച് മാസങ്ങൾക്കിപ്പുറമാണ് സുപ്രീം കോടതി നടപടി. ജുലൈയിൽ രാജ്ദീപ് സർദേശായി നടത്തിയ രണ്ട് ട്വീറ്റുകൾക്കെതിരെയായിരുന്നു ആസ്ത ഖുറാനയുടെ പരാതി.

ഓഗസ്റ്റ് 31ന് കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കൊണ്ടുള്ള കോടതി വിധിയ്ക്ക് പിന്നാലെയായിരുന്നു സർദേശായിയുടെ ആദ്യ ട്വീറ്റ്. ചീഫ് ജസ്റ്റിന് എസ്എ ബോബ്ഡേയ്ക്കെതിരെ നടത്തിയ ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. തുടർന്ന് കേസിൽ ഒരു രൂപ പിഴ ചുമത്തുകയയാിരുന്നു. ഇതിൽ സ്വയം സൃഷ്ടിച്ച നാണക്കേടില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുകയാണ് കോടതിയെന്നായിരുന്നു സർദേശായിയുടെ ട്വീറ്റ്. കേസിൽ വാദം കേട്ട ജസ്റ്റിസ് അരുൺ മിശ്രയെ വിമർച്ചിട്ടുള്ളതായിരുന്നു മറ്റൊരു ട്വീറ്റ്.

കോൺഗ്രസിലേക്ക് സിനിമാ താരങ്ങൾ ഒഴുകുന്നു; രമേശ് പിഷാരടിക്ക് പിന്നാലെ ഇടവേള ബാബുവും പാർട്ടിയിലേക്ക്കോൺഗ്രസിലേക്ക് സിനിമാ താരങ്ങൾ ഒഴുകുന്നു; രമേശ് പിഷാരടിക്ക് പിന്നാലെ ഇടവേള ബാബുവും പാർട്ടിയിലേക്ക്

'തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്''തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്'

ടൂൾകിറ്റ് കേസ്; ശന്തനുവിന് ട്രാൻസിറ്റ് ജാമ്യം,നികിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെടൂൾകിറ്റ് കേസ്; ശന്തനുവിന് ട്രാൻസിറ്റ് ജാമ്യം,നികിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ

English summary
Supreme Court files suo motu criminal contempt against Rajdeep Sardesai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X