മദനിയെ ഉടന്‍ ആശുപത്രിയിലാക്കണമെന്ന് കോടതി
ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയെ ശസ്ത്രക്രിയക്കായി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. കണ്ണിന്റെ ശസ്ത്രക്രിയക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയലാണ് കോടതിയുടെ നിര്‍ദ്ദേശം.
ബാംഗ്ലൂരിലെ പരപ്പ അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് മദനി ഇപ്പോള്‍ഉള്ളത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മദനിയുടെ കാഴ്ച നഷ്ടപ്പെടുമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ബാംഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനാണ് കോടതിയുടെ നിര്‍ദ്ദേശം. ഈ സമയം ഭാര്യ സൂഫിയ മദനിക്ക് മദനിയോടൊപ്പം നില്‍ക്കാനും കോടതി അനുവദിച്ചിട്ടുണ്ട്. 2013 ഡിസംബര്‍ 19 ന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണം എന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
മദനിയുടെ ജാമ്യേപേക്ഷ കോടതി നവംബര്‍ 19 ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ജാമ്യേപക്ഷയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഇത്.കേരളത്തെ കൂടി ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.മദനിയാണ് അഡ്വ. പ്രശാന്ത് ഭൂഷന്‍ മുഖേന ഇത്തരമൊരു അപേക്ഷ നല്‍കിയത്. എന്നാല്‍ ഹര്‍ജിയില്‍ ഉന്നയിക്കാത്ത വിഷയമായതിനാല്‍ പിന്നീട് പരിഗണിക്കാം എന്നാണ് കോടതി അറിയിച്ചത്.












Click it and Unblock the Notifications