യുപിയില്‍ അറസ്റ്റിലായ മാധ്യപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ അനുമതി
ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ കാണാനും ജാമ്യാപേക്ഷ നല്‍കാനുമുള്ള നടപടികള്‍ സ്വീകരിക്കാനും അഭിഭാഷകന് സുപ്രീം കോടതിയുടെ അനുമതി. ഇക്കാര്യത്തില്‍ തടസമുണ്ടാകില്ലെന്ന യുപി സര്‍ക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. കെയുഡബ്ല്യുജെ നല്കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്റെ നടപടി.
അതിനിടെ സിദ്ദീഖ് കാപ്പന് മാധ്യമപ്രവര്ത്തകന് അല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകാനാണെന്നും യുപി സര്‍ക്കാര്‍ സത്യവാങ് മൂലം നല്കി. സിദ്ദീഖ് കാപ്പന് വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന് സമര്‍പ്പിച്ച ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടാണ് യുപി സര്‍ക്കാര്‍ ആരോപണം ഉന്നയിച്ചത്.
ഹാഥ്റാസ് പീഡന വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് കേസില്‍ ഇദ്ദേഹത്തിനെതിരേ ഉണ്ടായത്.
നേരത്തെ ജാമ്യാപേക്ഷ നല്‍കാനോ സിദ്ദീഖ് കാപ്പനെ കാണോനോ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി നോട്ടീസ് അയച്ചത്. അതിനിടെ കഴിഞ്ഞ ദിവസം അഭിഭാഷകനുമായി ഫോണില്‍ സംസാരിക്കാന്‍ സിദ്ധീഖ് കാപ്പനെ ജയിലധികൃതര്‍ അനുവദിച്ചിരുന്നു.
അറസ്റ്റ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് സിദ്ധീഖ് കപ്പന് അഭിഭാഷകനുമായി സംസാരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം സംബന്ധിച്ച പൊലീസ് വാദം തെറ്റാണെന്ന് സിദ്ധീഖ് കാപ്പനുമായി സംസാരിച്ച ശേഷം അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.