• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരവര റാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എന്‍ഐഎ വാദങ്ങള്‍ തള്ളി

Google Oneindia Malayalam News

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐ എ പ്രതിചേർത്ത കവിയും സാമൂഹ്യ പ്രവർത്തകനുമായ വരവര റാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇടക്കാല ജാമ്യം അനുവദിക്കപ്പെട്ടതിനെ തുടർന്ന് വരവര റാവു നേരത്തെ ജയില്‍ മോചിതനായിരുന്നു. തുടർന്നാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥിരം ജാമ്യത്തിന് അപേക്ഷിച്ചത്. ഇത് കോടതി പരിഗണിക്കുകയായിരുന്നു. പാർക്കിൻസൺ രോ​ഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ''സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

വരവര റാവുവിന്റെ ആരോ​ഗ്യാവസ്ഥ വളരെ മോശമായ സ്ഥിതിയിലൂടെയാണ് കടന്ന പോവുന്നത്. അന്തരിച്ച സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകും വരവരറാവുവിനെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാല്‍ ജാമ്യാപേക്ഷയെ എന്‍ ഐ എ ശക്തമായ ഭാഷയില്‍ എതിർത്തു. വരവരറാവുവിന് ഒരു ആരോഗ്യ പ്രശ്നവുമില്ല. ഗൗരവകരമായ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളാണ് വരവരറാവു നടത്തിയതെന്നും എൻ ഐ എ സുപ്രിം കോടതിയിൽ പറഞ്ഞു.

ഇരുവിഭാഗത്തിന്റേയും വാദത്തിനൊടുവില്‍ വ്യവസ്ഥകളോടെ വരവരറാവുവിന് സ്ഥിരം ജാമ്യം സുപ്രീംകോടതി അനുഭവിക്കുകയായിരുന്നു. ചികിൽസ എവിടെയാണെന്ന് എൻ ഐ എയെ അറിയിക്കണം. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ല എന്ന് തുടങ്ങിയവയാണ് വ്യവസ്ഥകള്‍. 82 വയസുള്ള ആളഎ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്ന് പറഞ്ഞ കോടതി വരവരറാവുവിനെതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിക്കാനാകുമെന്ന് എൻ ഐ എയോട് ചോദിച്ചു.

 'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര 'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര

ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ലാണ് വരവര റാവു അറസ്റ്റിലാവുന്നത്. തീവ്രവാദ വിരുദ്ധ നിയമമായ 'നിയമവിരുദ്ധ പ്രവർത്തന നിരോധന' നിയമപ്രകാരമുള്ള കുറ്റം ചുമത്തിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേസമയം ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ മാഗസീനായ വയേഡ് അടുത്തിടെ വലിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഏജൻസികൾ കണ്ടെത്തിയെന്നായിരുന്നു മാഗസിന്‍ റിപ്പോർട്ടിലുണ്ടായിരുന്നത്.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

Recommended Video

cmsvideo
  ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആരെയും പേടിക്കേണ്ട കാര്യമില്ലെന്ന് സ്വപ്‌ന സുരേഷ്

  കേസിലെ മറ്റൊരു പ്രതിയായ മലയാളി ഹാനിബാബു അടക്കമുള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ മാത്രമാണ് ഉള്ളതെന്നിരിക്കെ അമേരിക്കന്‍ ഏജന്‍സിയുടെ കണ്ടെത്തല്‍ കേസില്‍ നിർണ്ണായകമായി മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വിൽസന്റെ ലാപ് ടോപ്പ് പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ അറസ്റ്റിന് ശേഷം ചേർത്തതാണെന്ന് മനസ്സിലായത്.

  English summary
  Supreme Court granted permanent bail to Varavara Rao: NIA arguments rejected
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X