ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് ജാമ്യം
ദില്ലി: ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് ജാമ്യം. മാവോവാദി ബന്ധം ആരോപിച്ചാണ് സായിബാബയെ അറസ്റ്റ് ചെയ്തത്. ശരീരം അരയ്ക്ക് താഴെ തളര്‍ന്ന സായിബാബ വീല്‍ചെയറിന്റെ സഹായത്തോടെയാണ് കഴിയുന്നത്.

ഡിസംബറില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് സായിബാബ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങിയിരുന്നു. നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)മായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ മെയിലാണ് ദില്ലി പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്.
ജുലൈയില്‍ ഇടക്കാല ജാമ്യം കോടതി അനുവദിച്ചെങ്കിലും ഡിസംബറില്‍ ജാമ്യം റദ്ദാക്കിയതോടെ വീണ്ടും ജയിലിലായി. ജാമ്യം നീട്ടണമെന്ന സായിബാബയുടെ ഹരജി തള്ളിയ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിസംബര്‍ 31 വരെ ജാമ്യമുണ്ടായിരുന്ന സായിബാബ കീഴടങ്ങിയത്. ജയിലിലെ അസൗകര്യങ്ങള്‍ കാരണം ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നു.












Click it and Unblock the Notifications