കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്ടര്‍ റാലിക്കെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ചുകൊണ്ട് റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കർഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടർ മാർച്ചിനെതിരായി നല്‍കി ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ട്രാക്ടര്‍ റാലിക്കെതിരായി ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന മുന്‍ നിലപാട് സുപ്രീംകോടതി ആവര്‍ത്തിക്കുകയും ചെയ്തു. വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രവും ദില്ലി പൊലീസും ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശശി തരൂര്‍ കെ പി സി സി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...ശശി തരൂര്‍ കെ പി സി സി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...

വിദഗ്ധ സമിതിക്കെതിരായ ആരോപണങ്ങള്‍ക്കെതിരേയും കോടതി രംഗത്ത് എത്തി. സമിതിക്ക് മുന്നില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹാജരായാല്‍ മതി. എന്നാല്‍ സമിതിയിലെ അംഗങ്ങലെ അപകീര്‍ത്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും കര്‍ഷക യൂണിയനുകളോടായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. കാർഷിക നിയമങ്ങളെക്കുറിച്ച് പാനൽ അംഗങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും വിധത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ടെങ്കില്‍ അത് അയോഗ്യതയ്ക്ക് കാരണമല്ലെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടിരുന്നു.

supreme-cour

കേന്ദ്രവും കർഷക യൂണിയനുകളും തമ്മിൽ കഴിഞ്ഞ ഒൻപത് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കർഷകരും സർക്കാരും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ നാലംഗ സമിതിക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. സമിതിയിലെ അംഗങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നെങ്കിലും സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്ക് സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.

തിരഞ്ഞെടുപ്പിൽ ജോൺ ബ്രിട്ടാസിനെ ഇറക്കി പുതിയ നീക്കം; കണ്ണൂർ ജില്ലയിൽ മത്സരിപ്പിച്ചേക്കും, സാധ്യതകൾ ഇങ്ങനെതിരഞ്ഞെടുപ്പിൽ ജോൺ ബ്രിട്ടാസിനെ ഇറക്കി പുതിയ നീക്കം; കണ്ണൂർ ജില്ലയിൽ മത്സരിപ്പിച്ചേക്കും, സാധ്യതകൾ ഇങ്ങനെ

സമിതിയിലെ അംഗങ്ങളില്‍ ഒരാളായ ഭാരതീയ കിസാൻ യൂണിയന്റെ ദേശീയ പ്രസിഡന്റ് ഭൂപീന്ദർ സിംഗ് മാൻ കഴിഞ്ഞയാഴ്ച നാലംഗ സമിതിയിൽ നിന്ന് സ്വയം പിന്മാറുകയും ചെയ്തിരുന്നു. ഭൂപീന്ദർ സിംഗിന് പുറമെ മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവര്‍ അടങ്ങുന്നതായിരുന്നു സുപ്രീം കോടതിയുടെ സമിതി.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് തുടര്‍ഭരണം പ്രതീക്ഷിച്ചു; ഇരിക്കൂര്‍ വിടാതിരുന്നതിനെ കുറിച്ച് കെസി ജോസഫ്ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് തുടര്‍ഭരണം പ്രതീക്ഷിച്ചു; ഇരിക്കൂര്‍ വിടാതിരുന്നതിനെ കുറിച്ച് കെസി ജോസഫ്

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
Supreme Court has asked the Center to withdraw the petition against the tractor rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X