• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഷാരൂഖ് ഖാന്‍ പങ്കെടുത്ത സിനിമാ പ്രൊമോഷനിടെ തിക്കിലും തിരക്കിലും പെട്ട സംഘര്‍ഷമുണ്ടാകുകയും ഒരാള്‍ ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഷാരൂഖ് ഖാനെതിരെ ക്രിമിനല്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

2107 ലായിരുന്നു പ്രസ്തുത സംഭവം നടന്നത്. തന്റെ റയീസ് സിനിമയുടെ പ്രൊമോഷനായി എത്തിയ ഷാരൂഖ് ഖാനെ കാണാനായി വഡോദര റെയില്‍വേ സ്റ്റേഷനില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഈ ആള്‍ക്കൂട്ടത്തിന് നേരെ ടീ ഷര്‍ട്ടുകളും സ്മൈലി ബോളുകളും എറിഞ്ഞുവെന്നാരോപിച്ച് പരാതിക്കാരനായ ജിതേന്ദ്ര മധുഭായ് സോളങ്കി രംഗത്തെത്തിയത്.

1

വഡോദര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഇദ്ദേഹം പരാതി നല്‍കിയിരുന്നു. ജിതേന്ദ്ര സോളങ്കിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഡോദര മജിസ്റ്റീരിയല്‍ കോടതി ഷാരൂഖ്് ഖാന് ആദ്യം സമന്‍സ് അയച്ചിരുന്നു. ഐ പി സി 336, 337, 338 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ ഷാരൂഖ ഖാനെതിരായ നടപടികള്‍ക്ക് മതിയായ കാരണമുണ്ടെന്ന് പറഞ്ഞാണ് കോടതി സമന്‍സ് അയച്ചത്.

എല്ലാം നേരത്തെ തീരുമാനിച്ചതായിരുന്നു... ഇത് അച്ചടക്കമില്ലായ്മയാണ്; ഗെലോട്ടിനെതിരെ അജയ് മാക്കന്‍<br />എല്ലാം നേരത്തെ തീരുമാനിച്ചതായിരുന്നു... ഇത് അച്ചടക്കമില്ലായ്മയാണ്; ഗെലോട്ടിനെതിരെ അജയ് മാക്കന്‍

2

എന്നാല്‍ ഈ ഏപ്രിലില്‍, ഖാനെതിരായ ക്രിമിനല്‍ കേസ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. അദ്ദേഹത്തിന്റെ പ്രവൃത്തികളാണ് സംഭവത്തിന്റെ കൃത്യമായ കാരണം എന്ന് പറയാന്‍ കഴിയില്ലെന്നും പരിപാടിക്ക് അനുമതിയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ജിതേന്ദ്ര സോളങ്കി സുപ്രീം കോടതിയെ സമീപിച്ചത്.

മാപ്പ് കൊണ്ട് കാര്യമില്ല.. മുന്‍പും പരാതികള്‍, കടുത്ത നടപടി?; ശ്രീനാഥ് ഭാസിക്കെതിരെ കെ.എഫ്.പി.എമാപ്പ് കൊണ്ട് കാര്യമില്ല.. മുന്‍പും പരാതികള്‍, കടുത്ത നടപടി?; ശ്രീനാഥ് ഭാസിക്കെതിരെ കെ.എഫ്.പി.എ

3

എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഷാരൂഖ് ഖാനെതിരായ ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് കുമാറും ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയും ഹാജരായി.

'കുലംകുത്തിക്ക് വഴികൊടുക്കൂ'; ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ പിസി ചാക്കോയെ ആക്ഷേപിച്ച് കോണ്‍ഗ്രസുകാര്‍'കുലംകുത്തിക്ക് വഴികൊടുക്കൂ'; ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ പിസി ചാക്കോയെ ആക്ഷേപിച്ച് കോണ്‍ഗ്രസുകാര്‍

4

സെലിബ്രിറ്റികള്‍ക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാരുടേത് പോലുള്ള തുല്യാവകാശങ്ങളുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞു. അവരെ അനാവശ്യമായി കുറ്റവാളികളാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തിഗത ഗ്യാരണ്ടി നല്‍കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു

5

'ഈ മനുഷ്യന്‍ ചെയ്ത (ഷാരൂഖ് ഖാന്‍) തെറ്റ് എന്താണ്? അദ്ദേഹം ഒരു സെലിബ്രിറ്റി ആണ് എന്നതിന് അര്‍ത്ഥം അയാള്‍ക്ക് അവകാശങ്ങളല്ലന്ന് എന്നല്ല. അദ്ദേഹം ഒരു സെലിബ്രിറ്റിയായത് കൊണ്ട് അദ്ദേഹത്തിന് മറ്റുള്ളവരെ നിയന്ത്രിക്കാന്‍ കഴിയണം എന്നില്ല. ഈ കോടതിയുടെ ശ്രദ്ധയും സമയവും അര്‍ഹിക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം, കോടതി പറഞ്ഞു.

English summary
Supreme Court has dismissed the plea seeking to file a case against Bollywood actor Shah Rukh Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X