പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ നടത്താം, നിര്‍മ്മാണം ഇപ്പോള്‍ വേണ്ട; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശിലയിടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതിനെതിരെ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജിയില്‍ അന്തിമവിധി വരുന്നതുവരെ പുതുതായി നിര്‍മ്മാണം നടത്തുകയോ കെട്ടിടങ്ങള്‍ പൊളിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ പൂജ മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാം. പദ്ധതിക്ക് ഇപ്പോള്‍ സ്റ്റേയില്ല, എന്ന് കരുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ല. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാരും തിരിച്ച് കാണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പുറത്തു വന്നത്.
ദില്ലിയിലെ ഇന്ത്യഗേറ്റ് മുതല്ഡ രാഷ്ട്രപതി ഭവന് ഉള്‍പ്പെടുന്ന മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പാര്‍ലമെന്റ് മമ്ദിരം നിര്‍മ്മിക്കുന്നതിനെതിരെ വ്യാപകം പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നിരുന്നു. പദ്ധതിക്കെതിരെ രാജീവ് സൂരി ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജിയാണ് ഇപ്പോള്‍ കോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications