കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ നടത്താം, നിര്‍മ്മാണം ഇപ്പോള്‍ വേണ്ട; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശിലയിടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതിനെതിരെ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജിയില്‍ അന്തിമവിധി വരുന്നതുവരെ പുതുതായി നിര്‍മ്മാണം നടത്തുകയോ കെട്ടിടങ്ങള്‍ പൊളിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ പൂജ മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

supreme court

 ധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് താമര കുത്തിയിറക്കണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്ന് കൃഷ്ണകുമാര്‍ ധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് താമര കുത്തിയിറക്കണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്ന് കൃഷ്ണകുമാര്‍

പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാം. പദ്ധതിക്ക് ഇപ്പോള്‍ സ്‌റ്റേയില്ല, എന്ന് കരുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ല. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാരും തിരിച്ച് കാണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പുറത്തു വന്നത്.

നടി അനുശ്രീ കോൺഗ്രസുകാരിയോ? കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി താരം.. വീണ്ടും ചർച്ചനടി അനുശ്രീ കോൺഗ്രസുകാരിയോ? കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി താരം.. വീണ്ടും ചർച്ച

ദില്ലിയിലെ ഇന്ത്യഗേറ്റ് മുതല്‍ഡ രാഷ്ട്രപതി ഭവന്‍ ഉള്‍പ്പെടുന്ന മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പാര്‍ലമെന്റ് മമ്ദിരം നിര്‍മ്മിക്കുന്നതിനെതിരെ വ്യാപകം പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നിരുന്നു. പദ്ധതിക്കെതിരെ രാജീവ് സൂരി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ കോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ത്രിപുരയില്‍ പൊട്ടിത്തെറി, ബിപ്ലവ് ദേവിനെ പുറത്താക്കാന്‍ നീക്കം, പടയൊരുക്കി ബിജെപി മുന്‍ മന്ത്രിത്രിപുരയില്‍ പൊട്ടിത്തെറി, ബിപ്ലവ് ദേവിനെ പുറത്താക്കാന്‍ നീക്കം, പടയൊരുക്കി ബിജെപി മുന്‍ മന്ത്രി

ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെ പിന്തുണ: ചരക്കുനീക്കം നിർത്തിവെക്കുമെന്ന് ഭീഷണി, രാജ്യം സ്തംഭിക്കുംഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെ പിന്തുണ: ചരക്കുനീക്കം നിർത്തിവെക്കുമെന്ന് ഭീഷണി, രാജ്യം സ്തംഭിക്കും

 രാജ്യസ്നേഹം തെളിയിക്കാൻ ബിജെപിയുടെ സർട്ടിഫിക്കറ്റ് വേണ്ട: ബിജെപി വക്താവിന് ഒവൈസിയുടെ മറുപടി രാജ്യസ്നേഹം തെളിയിക്കാൻ ബിജെപിയുടെ സർട്ടിഫിക്കറ്റ് വേണ്ട: ബിജെപി വക്താവിന് ഒവൈസിയുടെ മറുപടി

യുപിയില്‍ ചാണക്യനെ ഇറക്കി പ്രിയങ്ക, നാലാം സ്ഥാനത്തിന് വെല്ലുവിളി, വിമതരെല്ലാം ആ പാര്‍ട്ടിയിലേക്ക്!!യുപിയില്‍ ചാണക്യനെ ഇറക്കി പ്രിയങ്ക, നാലാം സ്ഥാനത്തിന് വെല്ലുവിളി, വിമതരെല്ലാം ആ പാര്‍ട്ടിയിലേക്ക്!!

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

English summary
Supreme Court has expressed dissatisfaction with the speeding up of the Central Vista projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X