വാക്സീന്‍ സ്വീകരിക്കാന്‍ ആരേയും നിർബന്ധിക്കാനാവില്ല: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
ദില്ലി: വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. അതേസമയം തന്നെ രാജ്യത്തെ നിലവിലെ വാക്സിന്‍ നയം യുക്തി രഹിതമാണെന്ന് പറയാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. "ശരീര സമഗ്രത ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്" എന്നതിനാൽ വാക്സിനേഷൻ എടുക്കാൻ ഒരു വ്യക്തിയെയും നിർബന്ധിക്കാനാവില്ലെന്നായിരുന്നു സർക്കാരിന്റെ നിലവിലെ നയത്തെക്കുറിച്ചുള്ള വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാത്തിയത്.
ഇതിനകം പുറപ്പെടുവിച്ച എല്ലാ വാക്‌സിൻ ഉത്തരവുകളും അവലോകനം ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ അധികാരികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ നിർദേശം കോടതിക്ക് മുമ്പാകെ വന്ന ഹർജിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത് ആയതിനാല്‍ പകർച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ഭാവിയിൽ സർക്കാർ എന്തെങ്കിലും നടപടിയെടുക്കുന്നത് തടഞ്ഞിട്ടില്ല.

കുട്ടികൾക്കുള്ള വാക്സിനേഷൻ നയം കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾക്കായി ഇതിനകം അംഗീകരിച്ചിട്ടുള്ള എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും പ്രധാന കണ്ടെത്തലുകളും ഫലങ്ങളും പരസ്യമാക്കാൻ കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു. "പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താന്‍ സാധിക്കുന്ന ഒരു വെർച്വൽ പ്ലാറ്റ്‌ഫോമിൽ എല്ലാ പാർശ്വഫലങ്ങളുടേയും വിവരങ്ങൾ ലഭ്യമാക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു












Click it and Unblock the Notifications