കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി പരാമർശം റിപ്പോർട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം കോടതിയില്‍ സംഭവിക്കുന്നത് പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാവാണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ് ഉത്തരവാദിയെന്നും അവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. തമിഴ്നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയാവുകയും ചെയ്തു.

Recommended Video

cmsvideo
മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി
supreme-court

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

അതേസമയം, അന്തിമ വിധി പ്രസ്താവനയില്‍ ഈ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇത്തരം നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി വിചാരണയുടെ ഉള്ളടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഈ സമയത്ത് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിധിന്യായങ്ങള്‍ മാത്രമല്ല, ചോദ്യോത്തരങ്ങളും സംഭാഷണങ്ങളും പൗരന്മാര്‍ക്ക് താല്പര്യമുള്ളതാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Supreme Court has ruled that the media cannot be barred from reporting on court references
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X