കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ്: പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍, വാദം കേള്‍ക്കുന്നത് മൂന്നംഗ ബെഞ്ച്

Google Oneindia Malayalam News

ദില്ലി: 2012ലെ ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ നാല് പ്രതികളിരാളായ അക്ഷയ് കുമാരിന്റെ ഹര്‍ജിയാണ് പരിഗണിക്കാനിരിക്കുന്നത്. ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ജാമിയ സംഘര്‍ഷത്തില്‍ ഹര്‍ജികളുടെ പ്രളയം; അലോസരപ്പെടുത്തുന്നു, ഹൈക്കോടതിയില്‍ പോകൂജാമിയ സംഘര്‍ഷത്തില്‍ ഹര്‍ജികളുടെ പ്രളയം; അലോസരപ്പെടുത്തുന്നു, ഹൈക്കോടതിയില്‍ പോകൂ

അക്ഷയ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ്, രാം സിംഗ് എന്നിവരാണ് 23 കാരിയായിരുന്ന ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയെ ഓടുന്ന ബസില്‍ വെച്ച് കൂട്ട ബലാത്സഗത്തിന് ഇരയാക്കിയത്. കേസിലെ പ്രതിയായിരുന്ന രാം സിംഗ് ജയിലില്‍ വെച്ച് തന്നെ ജീവനൊടുക്കിയിരുന്നു. കേസിലെ പ്രതിയായിരുന്ന കുട്ടിക്കുറ്റവാളിയെ മൂന്ന് വര്‍ഷത്തിന് ശേഷം മോചിപ്പിച്ചിരുന്നു.

supreme-court22-

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചെങ്കിലും ശിക്ഷ നടപ്പിലാക്കുന്നത് ദില്ലി ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞുവെച്ചിരുന്നു. പെണ്‍കുട്ടിയെ പീഡ‍ിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചത്. പ്രതികളില്‍ പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. വധശിക്ഷ വിധിച്ചുകൊണ്ടുള്ള 2017ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ജനങ്ങളെ കൊന്നുകൊണ്ടിരിക്കെ തനിക്ക് എന്തിനാണ് വധശിക്ഷ നല്‍കുന്നതെന്നാണ് പുനഃപരിശോധനാ ഹര്‍ജിയില്‍ ഇദ്ദേഹം ഉന്നയിക്കുന്ന ചോദ്യം.

മറ്റ് മൂന്ന് പ്രതികളുടെയും ഹര്‍ജി തള്ളിക്കളഞ്ഞ ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് പുനപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുമുള്ളത്. അതേ സമയം നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്നാണ് സൂചനകള്‍. തീഹാര്‍ ജയിലില്‍ ആരാച്ചാരുടെ അഭാവമുള്ളതിനാല്‍ ശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ജയില്‍ അധികൃതര്‍. തീഹാര്‍ ജയില്‍ അധികൃതര്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ആരാച്ചാരെ അയച്ചു നല്‍കുമെന്നും യുപി ജയില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബിഹാറിലെ ബക്സാര്‍ ജയില്‍ അധികൃതര്‍ക്ക് ഇവരെ തൂക്കിലേറ്റുന്നതിന് ആവശ്യമായ കയര്‍ തയ്യാറാക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ ശിക്ഷ നടപ്പിലാക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

English summary
Supreme court hearing on Nirbhaya case convicts review plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X