കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ച്ച സമയം കൂടി, ഹര്‍ജികള്‍ രണ്ടായി പരിഗണിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
No Stay On CAA, Centre Has 4 Weeks To Respond | Oneindia Malayalam

ദില്ലി: പൗരത്വ നിമയ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ നല്‍കാനാവില്ലെന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കുകയായിരുന്നു. എന്‍പിആര്‍ നടപടികള്‍ക്കും സുപ്രീം കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. പൗരത്വ നിമയ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ടേക്കുമെന്ന സൂചനയും കോടതി നല്‍കി.

സ്റ്റേ വേണ്ടെന്നും നിയമം നടപ്പിലാക്കുന്നത് രണ്ടു മാസത്തേക്ക് നീട്ടണമെന്നും കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നീട്ടിവെക്കുന്നത് സ്റ്റേക്ക് തുല്യമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ എജിയുടെ വാദം. വിശദാംശങ്ങള്‍ ഇങ്ങനെ..

രണ്ടായി പരിഗണിക്കും

രണ്ടായി പരിഗണിക്കും

നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ രണ്ടായി പരിഗണിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. അസം, ത്രിപുര ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കും. നിയമവുമായി ബന്ധപ്പെട്ട് അസമിലേയും രാജ്യത്തെ മറ്റിടങ്ങളിലേയും പ്രശ്നങ്ങല്‍ വേറെയാണെന്നും വ്യക്തമാക്കിയിരുന്നു അസമിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

എന്‍പിആര്‍

എന്‍പിആര്‍

സെന്‍സസിന്‍റെ ആദ്യപടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും, അതിനാല്‍ ആ നടപടികളും നീട്ടിവയ്ക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹര്‍ജികള്‍ ഭരണഘടാന ബെഞ്ചിന് വിടണമെന്ന് മനു അഭിഷേഗ് സിങ്വിയും കോടതിയില്‍ വാദിച്ചു.

സത്യവാങ് മൂലം നല്‍കാം

സത്യവാങ് മൂലം നല്‍കാം

എല്ലാ ഹര്‍ജികള്‍ക്കും മറുപടി സത്യവാങ് മൂലം നല്‍കാന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 140 ഹര്‍ജികള്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെ നല്‍കപ്പെട്ടിട്ടുണ്ട്. അവയില്‍ 60 എണ്ണത്തിലാണ് കേന്ദ്രസര്‍ക്കാറിന് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇതിനുള്ള മറുപടി സത്യവാങ്മൂലങ്ങള്‍ തയ്യാറാണെന്നും അന്‍റോണി ജനറല്‍ പറഞ്ഞു.

4 ആഴ്ച്ച സമയം

4 ആഴ്ച്ച സമയം

രണ്ടാഴ്ച്ചയ്ക്കകം ഹര്‍ജികളില്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഇത്രയധികം ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അന്‍റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് 4 ആഴ്ച്ചത്തെ സമയം കോടതി അനുവദിച്ചു.

ഭരണഘടനാ ബഞ്ചിന് വിടണോ

ഭരണഘടനാ ബഞ്ചിന് വിടണോ

കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം ഹര്‍ജികള്‍ വീണ്ടും കോടതി പരിഗണിക്കും. അന്ന് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഹര്‍ജികള്‍ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണോ എന്ന് നോക്കാമെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. എസ് എ ബോബ്ഡെക്ക് പുറമെ ജസ്റ്റിസുമാരായ അബ്ദുൽ നസീര്‍, സജ്ഞീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

മറുപടി നല്‍കിയിരുന്നില്ല

മറുപടി നല്‍കിയിരുന്നില്ല

നിയമം ഭരണഘടന വിരുദ്ധമാണെന്ന കാര്യത്തിലും, സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ജനുവരി രണ്ടാം വാരത്തിനകം നിലപാട് അറിയിക്കണമെന്ന് കാണിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് കോടതി സമയം നീട്ടി നല്‍കിയത്. പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ ആദ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് മുസ്ലിംലീഗായിരുന്നു. കപിൽ സിബലാണ് ലീഗിന് വേണ്ടി കോടതിയിൽ ഹാജരായത്.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പിലാക്കുന്നത് നീട്ടി വെക്കുക, ഹൈക്കോടതികളിലെ ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഇന്ന് പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്. അതേസയം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സൂട്ട് ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചിട്ടില്ല. സൂട്ട് ഹര്‍ജി പ്രത്യേകമായിട്ടാവും കോടതി പരിഗണിക്കുക.

ട്വീറ്റ്

എഎന്‍ഐ

ട്വീറ്റ്

5 ആഴ്ച്ച കഴിഞ്ഞ് പരിഗണിക്കും

 പൗരത്വ നിയമം; 132 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയേക്കും പൗരത്വ നിയമം; 132 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയേക്കും

 ഒരു തളർച്ചയുമില്ല, വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് ജെഎന്‍യുവിലെ സഖാക്കൾ; ഐസക് ഒരു തളർച്ചയുമില്ല, വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് ജെഎന്‍യുവിലെ സഖാക്കൾ; ഐസക്

English summary
supreme court hearing pleas against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X