ജസ്റ്റിസ് കര്‍ണന്‍ കുടുങ്ങും:ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്!സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യസംഭവം
ദില്ലി: കോടതിയലക്ഷ്യ കേസില്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാകാതിരുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ അറസ്റ്റ് വാറണ്ട്. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണനെതിരെയാണ് സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കൊല്‍ക്കത്ത പോലീസ് മേധാവിയോട് കര്‍ണനെ മാര്‍ച്ച്‌സ 31ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതി ജഡ്ജിമാര്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിനെയും പരസ്യമായി വിമര്‍ശിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ഇതിന് പുറമേ സിറ്റിംഗ് ജഡ്ജിമാര്‍, സര്‍വ്വീസില്‍ വിരമിച്ച ജ്ഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണമുന്നയിക്കുകയും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയെന്ന കുറ്റവും ഇദ്ദേഹത്തിനെതിരെയുണ്ട്.

നേരത്തെ ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും കര്‍ണന്‍ ഹാജരായിരുന്നില്ല. തനിക്കെതിരെ കേസെടുത്ത സുപ്രീം കോടതി നീക്കം അംഗീകരിക്കില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്. ദളിതനായതിനാല്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഇദ്ദേഹം സുപ്രീം കോടതിയില്‍ കത്തുനല്‍കുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുന്ന ആദ്യത്തെ സംഭവമാണ് സിഎസ് കര്‍ണന്റേത്. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റുന്നതിനുള്ള കൊളീജിയത്തിന്റെ തീരുമാനവും കര്‍ണന്‍ സ്റ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications