കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കണമെന്ന ആവശ്യം; കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

Google Oneindia Malayalam News

ദില്ലി: 2013 ഏപ്രില്‍ ഒന്നിന് മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവരുടെ വിരമിക്കല്‍ പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം തങ്ങള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

sc

പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെടുന്നവരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനായി കേരള സര്‍വീസ് ചട്ടത്തില്‍ സര്‍ക്കാര്‍ 2013ല്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിന് മുമ്പ് സര്‍വീസിലേക്ക് പ്രവേശിച്ചവരാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചത്.

തങ്ങളുടെ വിരമിക്കല്‍ പ്രായം 60 വയസ് ആക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് നോട്ടീസ് അയച്ചത്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കോടതി ഇപ്പോള്‍ നോട്ടീസ് അയച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടിവരും.

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം; പുറത്തു വന്ന വിവരം ഗൗരവതരം: സിപിഎംമുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം; പുറത്തു വന്ന വിവരം ഗൗരവതരം: സിപിഎം

ഏഷ്യാനെറ്റ് ന്യസിനെ വീണ്ടും പൊളിച്ച് ഷംസീര്‍; വിനീതവിധേയരാകേണ്ട ഗതികേട് സിപിഎമ്മിനില്ലഏഷ്യാനെറ്റ് ന്യസിനെ വീണ്ടും പൊളിച്ച് ഷംസീര്‍; വിനീതവിധേയരാകേണ്ട ഗതികേട് സിപിഎമ്മിനില്ല

Recommended Video

cmsvideo
CPIM against central government after swapna's voice leaked

English summary
Supreme Court issues notice to Kerala government over petition to extend retirement age
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X