• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

50 ശതമാനം സംവരണം: സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: സംവരണ വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രീംകോടതി. പരമാവധി സംവരണം 50 ശതമാനമെന്ന 1992ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത സംവരണം പ്രഖ്യാപിച്ചെതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക നടപടി. സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാഠ വിഭാഗത്തിന് സംവരണം അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ നിയമം പാസാക്കിയിരുന്നു.

നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒന്നിലധികം ഹർജികൾ പരിഗണിച്ച കോടതി 2020 ഡിസംബർ 9ന് നിയമനിർമ്മാണം നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നുവെങ്കിലും ആനുകൂല്യങ്ങൾ നേടിയവരുടെ അവസ്ഥയെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

1993ലെ ഇന്ദിരാസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമോയെന്ന കാര്യത്തില്‍ അഞ്ചംഗ ബെഞ്ച് തീരുമാനമെടുക്കും. മുന്നാക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10% സംവരണം നല്‍കാനുള്ള 2018ലെ കേന്ദ്രത്തിന്റെ ഭരണഘടനാ ഭേദഗതിയും കോടതി പുനഃപരിശോധിക്കും. കേസ് ഈമാസം 15ന് വീണ്ടും പരിഗണിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10% സംവരണമെന്ന കേന്ദ്രഭേദഗതിയും പരിശോധിക്കും. തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലൊഴികെ സംവരണം 50% കവിയരുതെന്നാണ് 1992 ൽ ഇന്ദിര സാഹ്നി കേസിൽ കോടതി നിർദേശിച്ചത്.

എന്നാൽ പിന്നീടുണ്ടായ ഭരണഘടനാ ഭേദഗതികളും കോടതിവിധികളും സാമൂഹിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും പരിഗണിക്കുമ്പോൾ, 1992 ലെ വിധി പതിനൊന്നംഗ ബെഞ്ചിന്റെ പരിശോധനയ്ക്കു വിടണമോയെന്ന് സംസ്ഥാനങ്ങളോട് കോടതി ആരാഞ്ഞു. നിലവിലെ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുന: രിശോധന സാധ്യമാണെന്ന് സുപ്രീം കോടതി അറിയിച്ചു.

നേരത്തെ 16 ശതമാനം സംവരണം ന്യായീകരിക്കാനാകില്ലെന്നും തൊഴിൽ ക്വാട്ട 13 ശതമാനം കഴിയെല്ലെന്നുമായിരുന്നു ബോംബെ ഹൈക്കോടതി നിർദേശിച്ചത്. ഭരണഘടനയുടെ 102-ാം ഭേദഗതി പ്രകാരം രാഷ്ട്രപതി തയ്യാറാക്കിയ പട്ടികയിൽ ഒരു പ്രത്യേക സമുദായത്തിന്റെ പേര് നൽകിയാൽ മാത്രമേ സംവരണം സാധ്യമാകൂ. ഇതോടൊപ്പം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ ഏതെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കിയിരുന്നു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

പട്ടിക പരിഷ്കരിക്കാനുള്ള അധികാരം പാർലമെന്റിനുണ്ടെങ്കിലും പ്രഖ്യാപിക്കേണ്ടത് രാഷ്ട്രപതി തന്നെയാണ്. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണോയെന്നും കോടതി പരിശോധിക്കാം. ഇക്കാര്യം ചൂണ്ടികാട്ടി അറ്റോണി ജനറൽ കെ.കെ. വേണുഗോപാലും മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുകുൾ റോഹത്ഗിയും സംസ്ഥാനങ്ങളുടെ നിലപാട് തേടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

cmsvideo
  രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച്എല്‍ദോസ് കുന്നപ്പിള്ളി ​| Oneindia Malayala

  ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍

  English summary
  Supreme Court issues notice to states seeking reservation could be allowed beyond 50 per cent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X