
യുഎപിഎ ചുമത്തി കേസ്; ത്രിപുര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ത്രിപുരയില്‍ മാധ്യമപ്രവര്ത്തതകര്ക്കെതിരെ യുഎപിഎ ചുത്തിയ കേസില്‍ സുപ്രീംകോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കേസില്‍ തുടര്‍ നടപടി പാടില്ലെന്ന് സുപ്രിംകോടതി ത്രിപുര പോലീസിന് നിര്‍ദേശം നല്കി. ത്രിപുര സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചു. യുഎപിഎ പ്രകാരം കേസെടുത്തത് ചോദ്യം ചെയ്ത് മാധ്യമപ്രവര്ത്തകന് ശ്യാം മീര സിങും രണ്ട് അഭിഭാഷകരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.
ത്രിപുരയില്‍ നടന്ന വര്‍ഗീയ കലാപവും സംഘര്‍ഷവും സംബന്ധിച്ച റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ യുഎപിഎ നിയമ പ്രകാരം കേസെടുക്കാന്‍ കാരണം. ത്രിപുര കത്തുന്നു എന്ന പോസ്റ്റിന് പിന്നാലെയാണ് ശ്യാം കുമാര്‍ മീരക്കെതിരെ കേസെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ ഒരു സംസ്ഥാനത്തിന് സാധിക്കില്ല. ഇന്ന് എനിക്കെതിരെ, നാളെ മറ്റു പലര്‍ക്കെതിരെയും സമാനമായ കേസെടുക്കും. ഇത്തരം കേസുകളില്‍ നടപടിക്രമങ്ങളാണ് വലിയ ശിക്ഷ. ദീര്‍ഘനാള്‍ പിടിക്കുന്ന നടപടിക്രമങ്ങളാണുള്ളത്. ശരിയായി ഉറങ്ങാനോ ഭക്ഷണം കഴിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. എന്റെ പോരാട്ടം യുഎപിഎ നിയമത്തിനെതിരെയാണ്. ഈ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയെറേയാണെന്നും ശ്യാം മീര സിങ് മാധ്യമങ്ങളോട് പറഞ്ഞു.
യുഎഇ അടിമുടി മാറുന്നു; ഒരു സമയം ഒന്നിലധികം ജോലികള്‍... പ്രവാസികള്‍ക്ക് സന്തോഷം, പുതിയ വിവരങ്ങള്‍
ശ്യാം മീര സിങിന് പുറമെ, സുപ്രീംകോടതി അഭിഭാഷകരായ അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്‍സിഎച്ച്ആര്‍ഒ പ്രതിനിധിയാണ് അന്‍സാര്‍ ഇന്‍ഡോരി. പിയുസിഎല്‍ പ്രതിനിധിയാണ് മുകേഷ്. ഇരുവരും സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി ത്രിപുരയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഈ പ്രതികരണമാണ് യുഎപിഎ പ്രകാരം കേസെടുക്കാന്‍ കാരണം.
മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍
ത്രിപുര സംഘര്‍ഷം സംബന്ധിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതാണ് തനിക്കെതിരെ കേസെടുക്കാന്‍ കാരണമെന്ന് മുകേഷ് പറയുന്നു. കേസെടുത്തത് ഞങ്ങളെ ഞെട്ടിച്ചു. സുപ്രീംകോടതിയുടെ ഇടപെടല്‍ നേരിയ ആശ്വാസമാണ്. എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമമമാണുണ്ടായത്. അക്കാര്യമാണ് ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്. തെറ്റായി ഒന്നും ചേര്‍ത്തിട്ടില്ല. സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകേഷ് പറഞ്ഞു.
ത്രിപുരയിലെ സംഘര്‍ഷം സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം, യുഎപിഎയിലെ ചില ഭാഗങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച അഭിഭാഷകര്‍ വസ്തുതാന്വേഷണ സംഘത്തിനെതിരെ യുഎപിഎ ചുമത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും ആരോപിച്ചു.