കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയാവധം:സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദയാവധം നിയമപരമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. ദയാവധത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയാണ് നോട്ടീസ് അയച്ചത്. ദയാവധം ആത്മഹത്യയ്ക്ക് തുല്യമാണെന്നും അനുവദിയ്ക്കാനാകില്ലെന്നും കേന്ദസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എട്ട് ആഴ്ചയ്ക്കകം നോട്ടീസില്‍ മറുപടി നല്‍കാനാണ് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ദയാവധവുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ടിആര്‍ ആന്ധ്യാര്‍ജ്ജുനയെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

Supereme Court

ജീവിതത്തിലേയ്ക്ക് മടങ്ങിവാരാനാകാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവരെ മരിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു എന്‍ജി ഒ നല്‍കിയ ഹര്‍ജി പരിണഗണിയ്ക്കുകയായിരുന്നു കോടതി. മനുഷ്യാവകാശ പ്രശന്ങ്ങള്‍ ഉള്ളതിനാല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി ഭരണഘാടന ബഞ്ചിന് വിട്ടിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിച്ച് ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് മുന്‍ സോളിസിറ്റര്‍ ജനറല്‍ ടിആര്‍ ആന്ധ്യാര്‍ജ്ജുനയെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

English summary
Supreme Court issues notice to states, Union Territories on legalising passive euthanasia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X