മേമനെ തൂക്കാന്‍ വിധിച്ച ജഡ്ജിയ്ക്ക് ഭീഷണിക്കത്ത്
ദില്ലി: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിന് പ്രതികാരം ചെയ്യുമെന്ന് ടൈഗര്‍ മേമന് ഭീഷണി മുഴക്കിയ വാര്‍ത്തയാണ് ഒടുവില്‍ പുറത്ത് വന്നത്. എന്നാല്‍ മറ്റൊരു ഭീഷണി വാര്‍ത്ത കൂടിയുണ്ട്. യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച സുപ്രീം കോടതി ജഡ്ജിയ്ക്കാണ് ഇപ്പോള്‍ ഭീഷണി.
യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണം എന്ന ഹര്‍ജി പാതിരാത്രിയില്‍ പരിഗണിച്ച സുപ്രീം കോടതി മൂന്നംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ദീപക് മിശ്രയ്ക്കാണ് വധഭീഷണി. ജസ്റ്റിസിന്റെ വീട്ടിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മേമന്റെ അവസാന ഹര്‍ജിയായിരുന്നു ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളിയത്. ഇതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ വീട്ടില്‍ കത്ത് കിട്ടുന്നത്. ഗേറ്റില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. സംഭവം ഉടന്‍ തന്നെ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
ദില്ലി പോലീസിന്റെ ഭീകരവിരുദ്ധ സെല്‍ സംഭവത്തില്‍ പ്രത്യേക അന്വേഷം തുടങ്ങിയിട്ടുണ്ട്. ജഡ്ജിയുടെ വീട്ടിലെ സുരക്ഷാജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
യാക്കൂബ് മേമന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് നേരത്തെ ഛോട്ടാ ഷക്കീലും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications