കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേമനെ തൂക്കാന്‍ വിധിച്ച ജഡ്ജിയ്ക്ക് ഭീഷണിക്കത്ത്‌

Google Oneindia Malayalam News

ദില്ലി: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിന് പ്രതികാരം ചെയ്യുമെന്ന് ടൈഗര്‍ മേമന്‍ ഭീഷണി മുഴക്കിയ വാര്‍ത്തയാണ് ഒടുവില്‍ പുറത്ത് വന്നത്. എന്നാല്‍ മറ്റൊരു ഭീഷണി വാര്‍ത്ത കൂടിയുണ്ട്. യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച സുപ്രീം കോടതി ജഡ്ജിയ്ക്കാണ് ഇപ്പോള്‍ ഭീഷണി.

യാക്കൂബ് മേമന്റെ വധശിക്ഷ സ്‌റ്റേ ചെയ്യണം എന്ന ഹര്‍ജി പാതിരാത്രിയില്‍ പരിഗണിച്ച സുപ്രീം കോടതി മൂന്നംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ദീപക് മിശ്രയ്ക്കാണ് വധഭീഷണി. ജസ്റ്റിസിന്റെ വീട്ടിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മേമന്‍റെ അവസാന ഹര്‍ജിയായിരുന്നു ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളിയത്. ഇതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.

Yakub Memon

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ വീട്ടില്‍ കത്ത് കിട്ടുന്നത്. ഗേറ്റില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. സംഭവം ഉടന്‍ തന്നെ തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ദില്ലി പോലീസിന്റെ ഭീകരവിരുദ്ധ സെല്‍ സംഭവത്തില്‍ പ്രത്യേക അന്വേഷം തുടങ്ങിയിട്ടുണ്ട്. ജഡ്ജിയുടെ വീട്ടിലെ സുരക്ഷാജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

യാക്കൂബ് മേമന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് നേരത്തെ ഛോട്ടാ ഷക്കീലും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്.

English summary
Justice Dipak Misra, who dismissed Yakub Memon’s last-minute attempt to escape the gallows and rejected his plea for a stay on death warrant, has received a threat letter at his residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X