Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീംകോടതിയില്‍ അടിതുടരുന്നു, വാക്ക് മാറ്റി അറ്റോര്‍ണി ജനറല്‍

പരസ്യമായി പ്രതിഷേധിച്ച നാലു ജഡ്മാരെയും മാറ്റിനിര്‍ത്തി ചീഫ് ജസ്റ്റിസ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്

ദില്ലി: സുപ്രീംകോടതിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചീഫ് ജസ്റ്റിസിനെതിരേ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പ്രതിഷേധത്തിന്റെ ചൂട് അത്ര പെട്ടെന്നൊന്നും അണയാന്‍ പോകുന്നില്ല എന്നാണ് സൂചന. കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവര്‍
പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു അതെന്നും പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞതെല്ലാം വെറും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണെന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ് കരുതുന്നതെന്നും എജി കെകെ വേണുഗോപാല്‍ പറഞ്ഞു.

അതേസമയം അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന സുപ്രീംകോടതിയിലെ പ്രശ്‌നങ്ങളുടെ ഗൗരവം കാണിച്ചുതരുന്നതാണ്. കോടതിയില്‍ വച്ച്‌ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമേ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരേ പരസ്യമായി പ്രതിഷേധിച്ച നാലു ജഡ്മാരെയും മാറ്റിനിര്‍ത്തി ചീഫ് ജസ്റ്റിസ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരുടെ മൂന്നംഗ ബെഞ്ചിന്റെ നിലപാട്, ലോയയുടെ മരണത്തില്‍ അദ്ദേഹത്തിന്റെ അമ്മാവന്റെ പ്രസ്താവന എന്നിവ ചീഫ് ജസ്റ്റിസിന് ഉറപ്പായും പ്രതിസന്ധി സൃഷ്ടിക്കും

അവസാനിക്കാത്ത പ്രതിഷേധം

അവസാനിക്കാത്ത പ്രതിഷേധം

തര്‍ക്കത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ പരസ്പരം യോജിപ്പില്ലെന്ന് സൂചനയുണ്ട്‌. ചീഫ് ജസ്റ്റിസും നാലു ജഡ്ജിമാരും തമ്മില്‍ കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ വാക്കേറ്റമുണ്ടായി. ബാര്‍ കൗണ്‍സില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം ബാര്‍കൗണ്‍സിലിനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി ഫുള്‍ ബെഞ്ച് വിളിക്കാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടാവുമെന്ന്‌തോന്നുന്നില്ല.

ലോയയുടെ കേസ് എന്താവും

ലോയയുടെ കേസ് എന്താവും

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള പൊതുതാല്‍പര്യം ഹര്‍ജി ഇന്ന് പരിഗണിക്കുകയാണ്. ജഡ്ജിമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരഗണിക്കുന്നത്. രണ്ടംഗ ബെഞ്ച് ഹര്‍ജി തള്ളിക്കളയുമോ എന്നാണ് നിയമവൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

ജഡ്ജിമാര്‍ പിന്‍മാറിയാല്‍ സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി കെട്ടടങ്ങിയതായി മനസിലാക്കാം. ചീഫ് ജസ്റ്റിസിനെ ന്യായീകരിക്കാനുള്ള അവസരം കൂടിയാവും അത്. സുപ്രധാന കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കുന്നില്ലെന്ന് ആരോപണമുണ്ടായത് ജസ്റ്റിസ് ലോയയുടെ കേസുമായി ബന്ധപ്പെട്ടാണ്‌
. അതുകൊണ്ട് ഈ കേസ് ഏറെ നിര്‍ണായകവുമാണ്.

അന്വേഷണം വേണം

അന്വേഷണം വേണം

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മാവന്‍ ശ്രീനിവാസ് ലോയ രംഗത്തെത്തിയിട്ടുണ്ട്. ലോയയുടെ മകന്‍ അനൂജ് പിതാവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പറഞ്ഞത് അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. ലോയ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴത്തെ പ്രസ്താവന സമ്മര്‍ദം കൊണ്ടായിരിക്കുമെന്നും ശ്രീനിവാസ് പറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കുന്നതിന് ഉന്നത വൃത്തങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കി

ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കി

പരസ്യമായി പ്രതിഷേധിച്ച നാല് ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു. എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരെയാണ് തനിക്കൊപ്പം ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാക്കിയത്.

ഇവര്‍ ചീഫ് ജസ്റ്റിസിനോട് അടുപ്പമുള്ളവരാണെന്നാണ്‌ റിപ്പോര്‍ട്ട്. ഒഴിവാക്കിയ നടപടി നാല് ജഡ്ജിമാരെയും അറിയിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ ഈ നടപടിയില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിനെതിരേയും ആരോപണം

ചീഫ് ജസ്റ്റിസിനെതിരേയും ആരോപണം

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേയും സാമൂഹ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ ഗുരുതര ആരോപണങ്ങളുയര്‍ത്തിയിട്ടുണ്ട്. ലഖ്‌നൗ മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിനായി നടന്ന നീക്കങ്ങളില്‍ അദ്ദേഹത്തിനും പങ്കുണ്ടെന്നാണ് ആരോപണം. ഒറീസ ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയുടെ സംഭാഷണത്തില്‍ മുകളില്‍ നിന്ന് ഉത്തരവ് ലഭിക്കണമെന്ന്‌ പറയുന്നുണ്ട്. ഇതില്‍ പറയുന്ന വ്യക്തി ചീഫ് ജസ്റ്റിസാണെന്നാണ് ആരോപണം.

ഈ സംഭാഷണത്തിന് സമാനമായി ചീഫ് ജസ്റ്റിസ് മെഡിക്കല്‍ കോളേജിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്നതാണ് യാദൃശ്ചികത. ഈ ആരോപണം അഭിഭാഷകനായ പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയത്തില്‍ ദീപക് മിശ്ര ഇതോടെ വിവാദനായകനായിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+