കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി ജഡ്ജിമാർക്ക് വാക്സിൻ കുത്തിവെയ്പ്പ് നാളെ മുതൽ; വാക്സിൻ തിരഞ്ഞെടുക്കാനാവില്ല

Google Oneindia Malayalam News

ദില്ലി; സുപ്രീം കോടതി ജഡ്ജിമാർക്ക് വാക്സിൻ വിതരണം നാളെ മുതൽ ആരംഭിക്കും. ജഡ്ജിമാരുടെ കുടുംബാംഗങ്ങളിൽ അർഹരായവർക്കും നാളെ മുതൽ വാക്സിൻ നൽകും. ജഡ്ജിമാർക്ക് വാക്സിൻ തിരഞ്ഞെടുക്കാൻ സാധിക്കില്ലെന്നും വാക്സിൻ സ്വീകരണ നടപടികൾ മുഴുവൻ കോ-വിൻ പോർട്ടലിലൂടെ മാത്രമേ പൂർത്തിയാക്കൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തേ ഭാരത് ബയോടെക്കിന്റെ കോവാക്സിനോ അല്ലെങ്കിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡോ ഇവർക്ക് തിരഞ്ഞെടുക്കാമെന്നായിരുന്നു റിപ്പോർട്ട്.ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്.വാക്സിൻ സ്വീകരിക്കാൻ കോടതി പരിസരത്ത് വാക്സിൻ സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

supreme court

ഇന്നാണ് രാജ്യത്ത് രണ്ടാം ഘട്ട വാക്സിൻ വിതരണം ആരംഭിച്ചത്.45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർക്കും വാക്‌സിൻ കുത്തിവെയ്പ്പെടുക്കാം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ദില്ലിയിലെ എയിംസിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്. അർഹരായവർ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് കുത്തിവെയ്പ്പിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്ര, കേരളം,പഞ്ചാബ്, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന തുടരുകയാണ് . കഴിഞ്ഞ 24 മണിക്കൂറിൽ 15,510 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് -8,293. കേരളത്തിൽ 3,254 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു.

പുതിയ രോഗികളിൽ 87.25 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ് . ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,68,627 ആയി. ഇത് ആകെ രോഗബാധിതരുടെ 1.52% ശതമാനമാണ് . ഇന്ത്യയിലെ ആകെ സജീവ കേസുകളിൽ 84% അഞ്ച് സംസ്ഥാനങ്ങളിൽ ആണ് .ഇതിൽ46.39% കേസുകൾ മഹാരാഷ്ട്രയിലും 29.49% കേസുകൾ കേരളത്തിലുമാണ് .

ആകെ രോഗമുക്തരുടെ എണ്ണം 1.07 കോടി(1,07,86,457) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 11,288 രോഗികൾ ആശുപത്രി വിട്ടു. പുതുതായി രോഗമുക്തരായവരിൽ 85.07% ആറ് സംസ്ഥാനങ്ങളിൽ നിന്നും. കേരളത്തിലാണ് രോഗമുക്തരുടെ എണ്ണം കൂടുതൽ -4,333. മഹാരാഷ്ട്രയിൽ3,753 പേരും രോഗമുക്തി നേടി.കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 1,43,01,266 വാക്സിൻ ഡോസുകൾ ഇതുവരെ 2,92,312 സെഷനുകളിലായി നൽകി.

കഴിഞ്ഞ 24 മണിക്കൂർ 106 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 86.79% അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 62. കേരളത്തിൽ 15 , പഞ്ചാബിൽ 11 പേരും കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മൂലം മരണപ്പെട്ടു.

കോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾകോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ

സർക്കാർ പ്രവർത്തിക്കുന്നത് കർഷകരുടെ ക്ഷേമത്തിന്;കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമെന്നും മോദിസർക്കാർ പ്രവർത്തിക്കുന്നത് കർഷകരുടെ ക്ഷേമത്തിന്;കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമെന്നും മോദി

Recommended Video

cmsvideo
PM Modi takes first dose of Covid-19 vaccine | Oneindia Malayalam

കൊവിഡ് വാക്സിൻ രണ്ടാം ഘട്ടം; എങ്ങനെ വാക്സിൻ രജിസ്റ്റർ ചെയ്യാം? അറിയാംകൊവിഡ് വാക്സിൻ രണ്ടാം ഘട്ടം; എങ്ങനെ വാക്സിൻ രജിസ്റ്റർ ചെയ്യാം? അറിയാം

English summary
Supreme Court judges to be vaccinated from tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X