കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് കുര്യന്‍ ജോസഫ് പടിയിറങ്ങി.. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ സുതാര്യമുഖം .. വിരമിക്കല്‍ സുപ്രീം കോടതിയിലെ അ‍ഞ്ചരവര്‍ഷത്തെ സേവനത്തിനു ശേഷം

  • By Desk
Google Oneindia Malayalam News

ദില്ലി: ജീവിതം പുഞ്ചിരിയുള്ളതാണെങ്കില്‍ അര്‍ത്ഥപൂര്‍ണമാണ്. നിങ്ങള്‍ ചിരിക്കുമ്പോള്‍ മറ്റുള്ളവരും ചിരിക്കും. നിയമജ്ഞരുടെ നിശബ്ദത നിയമമറിയാത്തവരുടെ അക്രമത്തേക്കാള്‍ ഭീകരമാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഈ ലോകത്തോട് തലയുയര്‍ത്തി പറയാന്‍ സാധിക്കും ഞാന്‍ മികച്ചത് നിര്‍വഹിച്ചാണ് പടിയിറങ്ങുന്നതെന്ന്. ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിയിലെ മികച്ച പത്ത് ന്യായാധിപന്മാരില്‍ മൂനാം സ്ഥാനക്കാരന്‍. സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കവേ പറഞ്ഞ വാക്കുകളാണ് ഇത്.

<strong>കേരളം ഇടത്തോട്ട് തന്നെ.. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം! 39ൽ 22 സീറ്റുകളും എൽഡിഎഫിന്</strong>കേരളം ഇടത്തോട്ട് തന്നെ.. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം! 39ൽ 22 സീറ്റുകളും എൽഡിഎഫിന്

 മലയാളികളുടെ അഭിമാനം!

മലയാളികളുടെ അഭിമാനം!

കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റായി തുടങ്ങിയ കരിയറിന്‍റെ അവസാനം സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായി വിരമിക്കല്‍.ആക്ടിങ് ചീഫ് ജസ്റ്റിസായും ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ച കുര്യന്‍ ജോസ്ഫ് മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന ഒരു പേര് തന്നെയാണ്. നീണ്ട സര്‍വീസ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു വധശിക്ഷ പോലും വിധിക്കാതെയയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നത്. വിരമിക്കലിന്‍റെ തൊട്ടമുമ്പുള്ള വിധി പ്രസ്താവത്തില്‍ അദ്ദേഹം എഴുതി കോടതിക്ക് മുന്നില്‍ വരുന്ന് എല്ലാ വധശിക്ഷ കേസും ഭരണഘടന അനുശാസിക്കുന്ന് സുരക്ഷിതത്വത്തിനുള്ളില്‍ വരുന്ന ഒരാളിന്റേതാകും. ജീവനെടുക്കുന്നുണ്ടെങ്കില്‍ അതിന് ഭരണഘടനയുടെ ശക്തമായ പിന്തുണയുണ്ടാകണം. യാക്കൂബ് മേമന്‍ കേസില്‍ പോലും കുര്യന്‍ വധശിക്ഷ ബെഞ്ചില്‍ ഉണ്ടായിരുന്നില്ല. കേസ് പുനപരിശോധനാ ബെഞ്ചിലായിരുന്നു അദ്ദേഹം. അര്‍ധരാത്രിയുണ്ടായ വാദം കേള്‍ക്കലില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. മറിച്ച് വാദത്തിലേക്ക് നയിച്ച വിധി അദ്ദേഹത്തിന്റേതായിരുന്നു.

 നാലിലൊന്ന് കുര്യന്‍ ജോസഫ്

നാലിലൊന്ന് കുര്യന്‍ ജോസഫ്



ഇന്ത്യന്‍ ഭരണഘടനാ ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ചീഫ് ജസ്‌ററിസെനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലും കുര്യന്‍ ജോസഫ് നിര്‍ണായക സ്ഥാനത്തുണ്ടായിരുന്നു. ആ തീരുമാനത്തെ ശരിവയ്ക്കുകയാണ് ഇന്നും അദ്ദേഹം.മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് അന്ന് അത്തരമൊരു പത്രസമ്മേളനം വിളിച്ച് ചേര്‍ത്തതെന്ന് അദ്ദേഹം പറയുന്നു.ഒരു നേരിയ മാറ്റം വരുത്താന്‍ എങ്കിലും അന്നത്തെ പ്രവൃത്തിക്കു സാധിച്ചെന്ന് അദ്ദേഹം പറയുന്നു. സുപ്രീം കോടതി അഡ്മിനിസ്‌ട്രേഷന്‍ ശരിയായ വിധമല്ലെന്ന് പറയാന്‍ കുര്യന്‍ ജോസഫ് അടക്കമുള്ള നാലു ജഡ്ജിമാര്‍ കാണിച്ച ആര്‍ജവം എന്നും ഇന്ത്യന്‍ ഭരണഘടനുടെ വിശാലമായ വ്യാപ്തിയെ കുറിക്കും.

 ഭരണഘടനയോടുള്ള ഉത്തരവാദിത്തം

ഭരണഘടനയോടുള്ള ഉത്തരവാദിത്തം


ഭരണഘടനയുടെ ഉന്നതാധികാരി സുപ്രീ കോടതി മാത്രമല്ലെന്ന് അന്ന് കുര്യന്‍ ജോസഫ് പറഞ്ഞിരുന്നു. നിയമം നിര്‍മിക്കുന്നവര്‍ പൊതുജനത്തിന് എന്ത് ഗുണമാകുമെന്നും എന്താണ് പൊതു ജനതാത്പര്യമെന്നും അറിഞ്ഞിരിക്കേണ്ടത് ഭരണഘടനയോടുള്ള ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറയുന്നു. മുത്തലാഖ് പോലുള്ള കേസുകളിലെ നിര്‍ണായകമായിരുന്ന ജസിറ്റിസ് കുര്യന്‍ ജോസഫ് കുട്ടികളുടെും കുടുംബങ്ങളുടെും കേസുകളുടെ തീര്‍പ്പില്‍ വളരെ ശ്രദ്ധ നല്കിയിരുന്നു.വിരമിക്കലിനു ശേഷവും ദില്ലിയില്‍ തുടരാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ജനങ്ങളാണ് നിയമത്തിന്‍റെയും ഭരണഘടനയുടെയും നിര്‍മാതാക്കള്‍.ഗവണ്‍മെന്‍റ് അത് നടപ്പിലാക്കുന്നു. നല്ല ഭരണം ഉണ്ടെങ്കില്‍ എന്തിനാണ് കോടതികള്‍.നിയമനിര്‍മാണത്തിന്‍റെ ഗുണം ഉയര്‍ന്നതാണെങ്കില്‍ കോടതികളെ പിന്നെ ആവശ്യമില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അടിവരയിടുന്നു

English summary
Supreme Court justice kurian Joseph retires after five and half year tenure in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X