കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി; ജഡ്ജി പിന്‍മാറി, ഹര്‍ജി പുതിയ ബെഞ്ചിന് കൈമാറും

Google Oneindia Malayalam News

ദില്ലി: ചികില്‍സയ്ക്ക് വേണ്ടി കേരളത്തിലേക്ക് പോകണമെന്നും ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജി നേരത്തെ കോയമ്പത്തൂര്‍ കേസില്‍ വാദം കേട്ട വ്യക്തിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോയമ്പത്തൂര്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് മഅദനിയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു.

m

മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി ആവശ്യപ്പെടുന്നതിന് മുമ്പാണ് കര്‍ണാടക സത്യവാങ്മൂലം നല്‍കിയത്. കേരളത്തിലേക്ക് പോയാല്‍ മഅദനി ഭീകരസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കേസ് അട്ടിമറിക്കുമെന്നുമാണ് കര്‍ണാടകയുടെ വാദം.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

2008ലാണ് ബെംഗളൂരു സ്‌ഫോടനമുണ്ടായത്. മൂന്ന് വര്‍ഷത്തോളം കഴിയുന്ന വേളയിലാണ് കേസില്‍ മഅദനിയെ പ്രതി ചേര്‍ത്തത്. 31ാം പ്രതിയാണ് മഅദനി. കേരളത്തിലെത്തി കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ശേഷം പരപ്പന അഗ്രഹാര ജയിലിലായിരുന്നു. 2014ല്‍ സുപ്രീംകോടതി ചികില്‍സാവശ്യാര്‍ഥം ജാമ്യം നല്‍കി. ബെംഗളൂരു വിട്ടുപോകരുതെന്നും നിര്‍ദേശിച്ചു. ഇത് വരെ ജാമ്യ വ്യവസ്ഥ മഅദനി ലംഘിച്ചിട്ടില്ല. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കേരളത്തില്‍ കുറഞ്ഞ ചെലവില്‍ ചികില്‍സിക്കാന്‍ സാധിക്കുമെന്നും നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് മഅദനിയുടെ അപേക്ഷ.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മദനി ഗുരുതര കുറ്റങ്ങളിൽ പങ്കാളിയെന്നും ചീഫ് ജസ്റ്റിസ് | Oneindia Malayalam

English summary
Supreme Court Justice V Ramasubramanian withdraws from Madani Plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X