'എന്താണ് ഈ ഹൈക്കോടതിയില്‍ നടക്കുന്നത്?'; അലഹാബാദ് ഹൈക്കോടതിയ്‌ക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വരുന്ന വിചിത്രമായ നിരീക്ഷണങ്ങളിലും വിധി പ്രസ്താവങ്ങളിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കേസുകളില്‍ അവധാനതയോടുള്ള സമീപനമല്ല കോടതിയില്‍ നിന്നുണ്ടാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എജി മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കടന്ന് പിടിക്കുന്നതും അവളുടെ പൈജാമ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്ജി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര വിധിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം, അതേ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗ് ഒരു ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

ഈ സമയം അതിജീവിത കുഴപ്പം ക്ഷണിച്ചുവരുത്തിയതാണ് എന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായിരുന്നു. ഇതിലായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. എന്തിനാണ് ഈ നിരീക്ഷണങ്ങളെല്ലാം നടത്തുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു. 'ഈ ഹൈക്കോടതിയില്‍ എന്താണ് സംഭവിക്കുന്നത്? ഇപ്പോള്‍ ഇതേ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്.
എന്തിനാണ് ഈ നിരീക്ഷണങ്ങളെല്ലാം നടത്തുന്നത്? വളരെ സെന്‍സിറ്റീവ് ആയ ഇത്തരം കേസുകളില്‍ ഒരാള്‍ വളരെ ശ്രദ്ധാലുവായിരിക്കണം,' ജസ്റ്റിസ് ബിആര്‍ ഗവായി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 17 ന്, കുട്ടിയെ ലൈംഗികമായി ആക്രമിച്ചതിനും വസ്ത്രം വലിച്ച് കീറിയതിനും 'മാന്യതയെ അപമാനിക്കല്‍' എന്ന നിസാരം കുറ്റം ചുമത്താം എന്നായിരുന്നു ജസ്റ്റിസ് മിശ്ര പറഞ്ഞിരുന്നത്.
ഈ ഉത്തരവില്‍ സുപ്രീം കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു. ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാം എന്നും എന്നാല്‍ അതിജീവിത തന്നെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്നതാണോ ഇവിടുത്തെ ചര്‍ച്ച എന്നും കോടതി ചോദിച്ചു. എന്ത് സന്ദേശമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നല്‍കുന്നതെന്നും വിവാദങ്ങളില്‍ സുപ്രീംകോടതി ചോദിച്ചു.
നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിലും സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയെ വിമര്‍ശിച്ചു. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് ഈ കേസില്‍ വിമര്‍ശിച്ചത്. ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്ന ഏറ്റവും കുറഞ്ഞ കാര്യം എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വ്യവസ്ഥ ചെയ്യുക എന്നതായിരുന്നു.
അതുണ്ടാകാത്തതിനാല്‍ തന്നെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഒളിവില്‍ പോയില്ല എന്നും കോടതി പറഞ്ഞു. യുപി സര്‍ക്കാര്‍ കുട്ടികളെ കടത്തുന്ന കേസുകളെ ഗൗരവമായി എടുത്തില്ലെന്നും ഇത് നിരാശജനകമാണ് എന്നും കോടതി വിമര്‍ശിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭരണഘടനാ കോടതികളില്‍ ഒന്നാം അലഹബാദ് ഹൈക്കോടതി.












Click it and Unblock the Notifications