കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് തിരിച്ചടി..... സറിഡോന്‍ അടക്കം മൂന്ന് മരുന്നുകളുടെ നിരോധനം സുപ്രീംകോടതി പിന്‍വലിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്ര സർക്കാരിന്റെ എടുത്തുചാട്ടത്തിന് തിരിച്ചടി | Oneindia Malayalam

ദില്ലി: ആരോഗ്യത്തിന് ദോഷകരമായ 328 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിരോധിച്ചു. ഈ നീക്കങ്ങള്‍ക്ക് താല്‍ക്കാലികമായി തിരിച്ചടിയേറ്റിരിക്കുകയാണ്. പ്രമുഖ ബ്രാന്‍ഡായ സറിഡോന്‍ അടക്കമുള്ള മൂന്ന് മരുന്നുകളുടെ നിരോധനം സുപ്രീം കോടതി പിന്‍വലിച്ചു. താല്‍ക്കാലികമായി ഇത് തുടരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തലവേദന സംബന്ധമായ രോഗങ്ങള്‍ക്കാണ് സാധാരണയായി സറിഡോന്‍ ഉപയോഗിക്കാറുള്ളത്. മരുന്ന് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. അതേസമയം മരുന്ന് നിരോധിക്കാനുള്ള കാരണം വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1

നേരത്തെ നിരോധന ഏര്‍പ്പെടുത്തിയ കമ്പനികളിലെ പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സറിഡോന്‍ ഇന്ത്യന്‍ വിപണിയില്‍ വളരെയധികം ആവശ്യക്കാരുള്ള മരുന്നാണ്. ഈ മരുന്നുകള്‍ക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം ആരോഗ്യത്തിന് ഹാനികരമാവും വിധം മരുന്നുകല്‍ കൂട്ടിച്ചേര്‍ത്താണ് പല കമ്പനികളും മരുന്നുകള്‍ നിര്‍മിക്കുന്നതെന്ന് ഇതേ കുറിച്ച് പഠനം നടത്തിയ സമിതി കണ്ടെത്തിയിരുന്നു. നേരത്തെ 1988ന് മുമ്പ് അംഗീകാരം ലഭിച്ച 15 മരുന്ന് സംയുക്തങ്ങളെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചിരുന്നു.

പെട്രോളിന് 35 രൂപയാക്കണം... നികുതി പണക്കാരില്‍ നിന്ന് വാങ്ങട്ടെ.... ആഞ്ഞടിച്ച് രാംദേവ്!!പെട്രോളിന് 35 രൂപയാക്കണം... നികുതി പണക്കാരില്‍ നിന്ന് വാങ്ങട്ടെ.... ആഞ്ഞടിച്ച് രാംദേവ്!!

English summary
supreme court lifts ban on sale of saridon and 2 other drugs for now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X