കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തില്‍ സുപ്രീം കോടതി ഇടപെടില്ല; നടപടികള്‍ കോടതിയെ അറിയിക്കണം

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ എടുത്ത നടപടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാമ്പത്തിക നയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ എടുത്ത നടപടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാമ്പത്തിക നയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

നോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടുമെന്നുള്ള കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചതിന് തൊട്ട് പിന്നാലെയാണ് കോടതിയുടെ ഉത്തരവും പുറത്ത് വന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ വന്‍കിടക്കാര്‍ സാധാരണക്കാരെ വ്യാപകമായി ഉപയോഗിക്കുന്നു. ഒരുതവണ നോട്ട് മാറിയവര്‍ തന്നെ വീണ്ടും ബാങ്കില്‍ എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും ഇതിനാലാണ് കൈവിരലുകളില്‍ മഷി കൊണ്ട് അടയാളമിടാന്‍ തീരുമാനിച്ചതെന്നുമായിരുന്നു കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി പറഞ്ഞത്.

Supreme Court

വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ ഏര്‍പ്പെടുത്തും. കൂടാതെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും. പഴയനോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍ ഉണ്ടെങ്കില്‍ അവയ്്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, കൂടാതെ ആരാധനാലയങ്ങള്‍ നേര്‍ച്ചപ്പണം ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Supreme Court not interfere note ban issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X