• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യസഭാ തിരഞ്ഞെടുപ്പ്; കമ്മീഷന്‍ പക്ഷം ചേരുന്നുവെന്ന് കോണ്‍ഗ്രസ്, കോടതി പ്രതികരണം തേടി

ദില്ലി: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ടു സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് വ്യത്യസ്ത സമയങ്ങളില്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം കോടതി തേടി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജ്യസഭാ അംഗത്വം രാജിവെച്ചത്. ഈ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഒരു സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് സീറ്റുകളില്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു സമയങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിനാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടുനേരങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഗുജറാത്ത് പ്രതിപക്ഷ നേതാവ് പരേഷ്ഭായ് ധനനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

രണ്ടു സീറ്റുകളിലേക്ക് ഒരേ ദിവസം വ്യത്യസ്ത സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അപേക്ഷ കമ്മീഷന്‍ തള്ളി. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ആരാഞ്ഞു. കേസ് വീണ്ടും ഈമാസം 25ന് കോടതി പരിഗണിക്കും.

ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച അമിത് ഷാ മെയ് 28നാണ് രാജ്യസഭാ സീറ്റ് ഒഴിഞ്ഞത്. യുപിയിലെ അമേഠിയില്‍ നിന്ന് ജയിച്ച സ്മൃതി ഇറാനി തൊട്ടടുത്ത ദിവസവും രാജ്യസഭാ സീറ്റ് ഒഴിഞ്ഞു. ഇരുവരുടെയും ഫല പ്രഖ്യാപനവും രണ്ടുദിവസങ്ങളിലായിട്ടാണ് പുറത്തുവന്നത്. തുടര്‍ന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം രണ്ടുസീറ്റിലും പ്രത്യേകം ഇറക്കിയത്.

ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍

രണ്ടു സീറ്റുകളിലേക്ക് ഒരേസമയം വോട്ടെടുപ്പ് നടത്തിയാല്‍ ഫസ്റ്റ് പ്രിഫറന്‍സ് പ്രകാരം കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ സമ്മര്‍ദ്ദം കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു വിജ്ഞാപനം ഇറക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുയാണെന്നും രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താറില്ലെന്നും ബിജെപി പറയുന്നു.

English summary
Supreme Court Notice To Election Commision On Congress Petition On Rajya Sabha Bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more