കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജീവ് ഭട്ടിനെ കോടതിയെ സമീപിക്കുന്നതിന് തടയുന്നുണ്ടോ? ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീം കോടതി!!

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ വിശദീകരണം തേടി സുപ്രീം കോടതി. ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെട്ടിരിക്കുന്നത്. സഞ്ജീവ് ഭട്ടിനെ കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ വിലക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇത് സത്യമാണെങ്കില്‍ അത് വളരെയേറെ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഗുജറാത്ത് സര്‍ക്കാരിനോട് ഈ വിഷയത്തില്‍ വിശദീകരണവും തേടിയിട്ടുണ്ട് സുപ്രീം കോടതി. സാധാരണ കുറ്റം ആരോപിക്കപ്പെട്ടയാളാണ് കോടതിയെ സമീപിക്കേണ്ടത്. എന്നാല്‍ ഈ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് എത്തിയിരിക്കുന്നത്.

1

ഒരു പൗരന്‍ ഗൗരവമേറിയ ആരോപണം ഉന്നയിക്കുമ്പോള്‍ ഒരു സംസ്ഥാനം അതില്‍ മറുപടി നല്‍കേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം സെപ്റ്റംബര്‍ 28നുള്ളില്‍ മറുപടി നല്‍കാമെന്ന് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയെന്ന 22 വര്‍ഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാഴ്ച്ചയോളം അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ചോദ്യമുയര്‍ന്നിരുന്നു.

അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം കാര്യങ്ങള്‍ അന്വേഷിച്ചിരുന്നത് സഞ്ജീവ് ഭട്ടായിരുന്നു. മോദി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനുമായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും സോഷ്യല്‍ മീഡിയയും വരെ ആരോപിക്കുന്നത്. ഇതിനെതിരെ ശ്വേത ഭട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം..... എട്ടുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപി വിരുദ്ധ മുന്നണി!!മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം..... എട്ടുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപി വിരുദ്ധ മുന്നണി!!

യുവാക്കളെ കൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് രാഹുല്‍! ലക്ഷ്യം 18 നും 21 നും ഇടയില്‍ ഉള്ളവര്‍യുവാക്കളെ കൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് രാഹുല്‍! ലക്ഷ്യം 18 നും 21 നും ഇടയില്‍ ഉള്ളവര്‍

English summary
sc on saneev bhats case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X