കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരോഗ്യ സ്ഥിതിയിൽ ആശങ്ക,മാതാവിനെ കാണാൻ അനുവദിക്കണം';മെഹ്ബൂബ മുഫ്തിയുടെ മകളുടെ ഹർജി ഇന്ന് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളുടെ ഹർജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഓഗസ്റ്റ് 5 മുതൽ തടങ്കലിൽ കഴിയുന്ന അമ്മയെ കാണാൻ അനുമതി തേടിയാണ് മെഹ്ബൂബ മുഫ്തിയുടെ മകൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് തൊട്ടു പിന്നാലെയണ് മെഹ്ബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയത്.

<strong>ഈ വർഷത്തെ പ്രളയം മനുഷ്യ നിർമ്മിതമല്ല; ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീകൾക്ക് നൽകണമെന്ന് ഗാഡ്ഗിൽ!</strong>ഈ വർഷത്തെ പ്രളയം മനുഷ്യ നിർമ്മിതമല്ല; ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീകൾക്ക് നൽകണമെന്ന് ഗാഡ്ഗിൽ!

ജമ്മു കശ്മീരിലെ നിരവധി രാഷ്ട്രീയ പ്രമുഖർ‌ ഇപ്പോഴും തടങ്കലിലാണ്. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ളയും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഉപ്പോഴും വീട്ടു തടങ്കലിൽ കഴിയുകയണ്. മാതാവിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും കാണാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Mehbooba Mufti

സിപിഎം ജനറൽ‌ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ നൽകിയ ഹർജിക്ക് സമാനമാണ് മെഹ്ബൂബ മുഫ്തിയുടെ മകൾ നൽകിയ ഹർജിയും. എംഎൽഎയും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ എംവൈ തരിഗാമിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും കാണാനുള്ള അനുവാദം തരകണമെന്നുമായിരുന്നു സീതാറാം യെച്ചൂരി ഹർജിയിൽ പറഞ്ഞിരുന്നത്.

തന്റെ അമ്മ തീവ്രവാദിയല്ലെന്നും എന്നാൽ അതുപോലെയാണ് കേന്ദ്രസർക്കാർ പെരുമാറുന്നതെന്ന് മെഹ്ബൂബ മുഫ്തിയുടെ മകൾ സന ഇൽട്ടിജ ഇതിന് മുമ്പ് പറഞ്ഞിരുന്നു. ഇന്ത്യ ടുഡേയുടെ എക്സ്ക്ലൂസിവ് ഇന്റർവ്യൂയിലായിരുന്നു അവർ ഇങ്ങനെ പ്രതികരിച്ചത്. "എന്തിനാണ് മാതാവിനെ വീട്ടു തടങ്കലിൽ വെക്കുന്നതെന്ന് മനസിലാകുന്നില്ല. എന്റഎ അമ്മ ഒരു തീവ്രവാദിയല്ല. അവർ മുൻ മുഖ്യമന്ത്രിയായിരുന്നു. രണ്ട് തവണ എംപിയായിരുന്നു." എന്നാണ് മെഹ്ബൂബ മുഫ്തിയുടെ മകൾ സന ഇൽട്ടിജ പറഞ്ഞത്.

English summary
Supreme Court on Thursday will hear a petition filed by the daughter of Mehbooba Mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X