സ്വാശ്രയ എംബിബിഎസ് പ്രവേശനം; സർക്കാരിന് തിരിച്ചടി, 11 ലക്ഷം വരെ ഫീസ് ഈടാക്കാൻ സുപ്രീംകോടതി ഉത്തരവ്..
കേരള ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ പുതിയ ഫീസ് താത്ക്കാലികമായി ഈടാക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.
ദില്ലി: സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി.
എംബിബിഎസ് പ്രവേശനത്തിനുള്ള ഫീസ് അഞ്ച് ലക്ഷമായി നിശ്ചയിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ 11 ലക്ഷം വരെ താത്ക്കാലിക ഫീസ് ഈടാക്കാമെന്നത് താത്ക്കാലിക ഉത്തരവാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരള
ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ പുതിയ ഫീസ് താത്ക്കാലികമായി ഈടാക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.

എന്നാൽ പതിനൊന്ന് ലക്ഷം രൂപ പൂർണ്ണായും പണമായി ഈടാക്കാനാകില്ല. അഞ്ച് ലക്ഷം രൂപ പണമായി നൽകാനും ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായി നൽകാനുമാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. അധികമായി ലഭിക്കുന്ന തുക പ്രത്യേക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
നിലവിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവേശന മേൽനോട്ട സമിതിയുടെ നിശ്ചയിച്ച ഫീസ് നേരത്തെ ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് പുതിയ ഉത്തരവ്. അതേസമയം, സ്വാശ്രയ മെഡിക്കൽ ഫീസ് സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്തിമവിധി വരുന്നത് വരെ മാത്രമാണ് സുപ്രീംകോടതിയുടെ ഈ താത്ക്കാലിക ഉത്തരവ്.












Click it and Unblock the Notifications