കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ മദ്യവിൽപ്പനയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി: ഹൈക്കോടതി ഉത്തരവിന് സ്റ്റേ, വിൽപ്പന

Google Oneindia Malayalam News

ദില്ലി: തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാൻ സുപ്രീം കോടതി അനുമതി. തമിഴ്നാട്ടിലെ മദ്യവിൽപ്പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തുകൊണ്ടാണ് ഓൺലൈൻ ഉൾപ്പെടെ ഏത് രീതിയിലും സംസ്ഥാനത്ത് മദ്യം വിൽപ്പന നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ ടാസ്മാക്കുകൾ വഴി മദ്യം വിൽപ്പന നടത്താനുള്ള സർക്കാർ നീക്കമാണ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ടാസ്മാക്ക് ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയത്. ഓൺലൈൻ ഉൾപ്പെടെ ഏത് മാർഗത്തിലാണ് മദ്യം വിൽപ്പന നടത്തേണ്ടതെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അതിർത്തി തർക്കം കൈവിട്ടുപോയി: യുവാവിന്റെ കാല് മുറിഞ്ഞ് തൂങ്ങി, പെട്ടത് സഹോദരന്മാർ!! അതിർത്തി തർക്കം കൈവിട്ടുപോയി: യുവാവിന്റെ കാല് മുറിഞ്ഞ് തൂങ്ങി, പെട്ടത് സഹോദരന്മാർ!!

രണ്ടാംഘട്ട ലോക്ക് ഡൌൺ അവസാനിച്ചതോടെ ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ മദ്യശാലകൾക്ക് തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ ചട്ടങ്ങൾ പാലിക്കാതെ ആളുകൾ മദ്യശാലകളിലേത്ത് തള്ളിക്കളയറിയതിനെ തുടർന്നാണ് കോടതി മദ്യവിൽപ്പന വിഷയത്തിൽ ഇടപെടുന്നത്. സംസ്ഥാനത്തെ മദ്യവിൽപ്പന തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

 supremecourt-

അതേ സമയം മദ്യം ഓൺലൈനായി വിൽക്കുന്നതിനുള്ള അനുമതി നിലവിലുണ്ട്. ശനിയാഴ്ചയാണ് തമിഴ്നാട് സർക്കാർ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നത്. കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്. മദ്യത്തിന്റെ ഓൺലൈൻ വിൽപ്പന അനുവദിച്ചുകൊണ്ട് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

English summary
supreme court order allows liquor sale in Tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X