കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്മയാനന്ദ പീഡനക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതി

Google Oneindia Malayalam News

ലഖ്നൊ: മുൻ ബിജെപി മന്ത്രി പ്രതിയായ പീഡനാരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതി ഉത്തരവ്. നിയമ വിദ്യാർത്ഥിയാണ് സ്വാമി ചിന്മയാനന്ദക്കെതിരെ പീഡരോപണം ഉന്നയിച്ച് പോലീസിൽ പരാത നൽകിയത്. യുവതിയുടെ എൽഎൽഎം പഠനം തുടരുന്നതിന് മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ നൽകാൻ ഉത്തർപ്രദേശിന് സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുമുണ്ട്. ഉത്തർപ്രദേശിലെ ചിന്മയാനന്ദ് ആശ്രമത്തിന്റെ സഹ്ജഹൻപൂരിലെ കോളേജിലാണ് യുവതി പഠിക്കുന്നത്.

മുംബൈയിലെത്തിയിട്ടും ശിവസേന നേതാക്കളെ കാണാതെ അമിത് ഷാ; ബിജെപി നേതാക്കളെ കണ്ട് മടങ്ങിമുംബൈയിലെത്തിയിട്ടും ശിവസേന നേതാക്കളെ കാണാതെ അമിത് ഷാ; ബിജെപി നേതാക്കളെ കണ്ട് മടങ്ങി

മൂന്നാം അടല്‍ബിഹാരി സര്‍ക്കാരിന്റെ കാലത്താണ് (1999-2004_സ്വാമി ചിന്മയാനന്ദ കേന്ദ്രമന്ത്രിയായിരുന്നത്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് ലോക്സഭാംഗമായി സ്വാമി തിരഞ്ഞെടുക്കപ്പെട്ടത്. അതേ സമയം താൻ പരാതി ഉന്നയിക്കുന്നത് പ്രമുഖനെതിരെ ആയതിനാൽ നീതി ലഭിക്കില്ലെന്നും യുവതി അവകാശപ്പെട്ടിരുന്നു.

മകളെ കാണാനില്ലെന്ന്

മകളെ കാണാനില്ലെന്ന്


കഴിഞ്ഞ ആറ് ദിവസമായി യുവതിയെ കാണാനില്ല. മുതിർന്ന ബിജെപി നേതാവ് ചിന്മയാന്ദിനെതിരെയുള്ള പീഡനാരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവതിയെ കാണാതായത്. എന്നാൽ വീഡിയോയിൽ ബിജെപി മുൻമന്ത്രിയുടെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ പിതാവ് നൽകിയ പോലീസ് പരാതിയിൽ ബിജെപി നേതാവിന്റെ പേര് പരാമർശിക്കുന്നുണ്ട്.

പിതാവിന്റെ തിരോധാനത്തിന് പിന്നിൽ

പിതാവിന്റെ തിരോധാനത്തിന് പിന്നിൽ


തന്റെ മകളുടെ തിരോധാനത്തിന് പിന്നിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. യുവതിയ്ക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാനും സുപ്രീം കോടതി സഹ്ജഹൻപൂർ എസ്എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതിയെയും നിയോഗിച്ചിട്ടുണ്ട്. ഒരു സംഘം അഭിഭാഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന ഗോഗോയ് ബിജെപി നേതാവിനെതിരെയുള്ള നിയമവിദ്യാർത്ഥിയുടെ ലൈംഗികാരോപണക്കേസ് പരിഗണിക്കുന്നത്.

സ്വയരക്ഷക്ക് വേണ്ടിയെന്ന്

സ്വയരക്ഷക്ക് വേണ്ടിയെന്ന്

യുവതി രാജസ്ഥാനിലുണ്ടെന്ന് വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് യുവതിയെ സുപ്രീം കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കോളേജ് വിദ്യാർത്ഥികളായ മൂന്ന് പേർക്കൊപ്പമാണ് യുപി വിട്ടതെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി. സ്വയരക്ഷക്ക് വേണ്ടിയാണ് ഇതെന്നും യുവതി വ്യക്തമാക്കി. ബിജെപി നേതാവും ജനസ്വാധീനമുള്ള നേതാവുമായ സ്വാമി ചിന്മയാനന്ദയ്ക്കെതിരെയാണ് എല്‍എല്‍എം വിദ്യാര്‍ത്ഥിനിയായ യുവതി പരാതി നല്‍കിതിയിട്ടുള്ളത്. മന്ത്രിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച വീഡിയോ വൈറലായതോടെ യുവതി ഒളിവിൽപ്പോയിരുന്നു.

അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് പരാതി

അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് പരാതി

മന്ത്രിയിൽ നിന്ന് ഭീഷണിയുണ്ടെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ മന്ത്രിയും പരാതി നൽകിയിരുന്നു. പരാതി അതേ സമയം സ്വാമിയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഒരു ഭീഷണി ഫോള്‍ കോള്‍ ലഭിച്ചെന്ന് കാണിച്ച് ഇതേ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ സ്വാമിയോട് ഭീഷണി മുഴക്കിയതെന്നാണ് പരാതിയില്‍ അവകാശപ്പെടുന്നത്. ഇരുവശത്തുനിന്നും പരാതികള്‍ ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Supreme court order to SIT to probe on sexual harassment charges in Chinmayanand case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X