കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി നദീജല തര്‍ക്കം: ഒക്ടോബര്‍ ഒന്നുമുതല്‍ 6000 ഘനയടി വെള്ളം നല്‍കാന്‍ സുപ്രീം കോടതി

  • By Sandra
Google Oneindia Malayalam News

ദില്ലി: ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് വരെ തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. കാവേരി നദീജല പ്രശ്‌ന പരിഹാരത്തിനായി രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട കാവേരി ജല നിയന്ത്രണ ബോര്‍ഡ് ഒക്ടോബര്‍ നാലിനകം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണ്ണാടക, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ രണ്ട് പ്രതിനിധികളെ വീതം ബോര്‍ഡില്‍ ഉള്‍പ്പെടത്തണം. ഇവരുടെ പേരുവിവരങ്ങള്‍ ശനിയാഴ്ച വൈകിട്ട് കോടതി കേന്ദ്ര സര്‍ക്കാരിന് കൈമാറും.

suprem-court

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഉത്തരവ് ഇതുവരെയുംനടപ്പിലാക്കാത്തതിന് കര്‍ണ്ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ഒടുവിലത്തെ അവസരമാണ് ഇതെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അല്ലാത്ത പക്ഷം സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തതിന് നിയമനപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കര്‍ണ്ണാടക നീതിന്യായ വ്യവസ്ഥയെ വെല്ലിവിളിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

English summary
upreme court ordered to allocate 6000 cusecs water to TN. Supreme court also directed centre to form Cauvery Water Management Board within October 4th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X