കാവേരി: തമിഴ്‌നാടിന് 2000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി
തമിഴ്‌നാടിന് 2000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് കര്‍ണ്ണാടകയോട് സുപ്രീം കോടതി
ദില്ലി: തമിഴ്‌നാടിന് 2000 ഘനയടി വെള്ളം വിട്ടുനല്‍കുന്നത് തുടരണമെന്ന് സുപ്രീം കോടതി. പുതിയ ഉത്തരവ് വരുന്നതുവരെ പ്രതിദിനം 2000 ഘനയടി വെള്ളം വിട്ടുനല്‍കാനാണ് സുപ്രീം കോടതി കര്‍ണ്ണാടകയോട് നിര്‍ദ്ദേശിച്ചത്, ഇരു രാജ്യങ്ങളും സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
തമിഴ്‌നാടും കര്‍ണ്ണാടകയും ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ പഴകിയതും അശാസ്ത്രീയവുമായ തത്വം വെള്ളം വിട്ടുനല്‍കുന്നതിനായി അവലംബിക്കാനാവില്ലെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഇത് ജനങ്ങള്‍ക്ക് തൊഴിലില്ലായ്മയും സാമ്പത്തിക ബാധ്യതകളും ഉണ്ടാക്കുമെന്നും സമിതി വിലയിരുത്തിയിരുന്നു.

കാവേരി നദീതടം പരിശോധിക്കാനായി കോടതി കാവേരി മേല്‍നോട്ട സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമ്പതംഗ കമ്മിറ്റി തയ്യാറാക്കിയ 40 പേജുള്ള റിപ്പോര്‍ട്ടില്‍ ഇരു സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ ദുരിതത്തിലാണെന്നും അതിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സമിതി വ്യക്തമാക്കുന്നു.












Click it and Unblock the Notifications