കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേൽവസ്ത്രം മാറ്റാതെ സ്പർശിക്കുന്നത് ലൈംഗിക പീഡനമാകില്ല: വിവാദ വിധി തിരിച്ചടിയായി, ജഡ്ജിയെ സ്ഥിരപ്പെടുത്തില്ല

Google Oneindia Malayalam News

ദില്ലി: പോക്സോ കേസുകളിൽ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയുടെ സ്ഥിരാംഗത്വത്തിനുള്ള നിർദേശം പിൻവലിച്ച് സുപ്രീംകോടതി കൊളീജിയം. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങൾക്കിടെ രണ്ട് വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നീക്കം. അത്തരം കേസുകളിൽ "കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരമായ പദവി നൽകേണ്ടതില്ല എന്ന തീരുമാനം എന്നാണ് കോടതിവൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.

ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?

ഹൈക്കോടതി ജഡ്ജിക്കെതിരെ വ്യക്തിപരമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും ജഡ്ജിയ്ക്ക് അനുഭവമാണ് പ്രാധാനം, അഭിഭാഷകയായിരുന്നപ്പോൾ ഇത്തരം കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ടാകില്ല ... അവർക്ക് പ്രാവീണ്യവും പരിശീലനവും ആവശ്യമാണ്," സുപ്രീം കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു.

supreme-court3

സ്ഥിരം ജഡ്ജിമാരെ നിയമിക്കുന്നതിനോ ജഡ്ജിമാരെ സ്ഥിരരാക്കുന്നതിനോ ഉള്ള നടപടിക്രമത്തിൽ കൊളീജിയമാണ് കേന്ദ്ര സർക്കാരിന് ശുപാർശകൾ അയയ്ക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്നത്. ചില സമയങ്ങളിൽ, ശുപാർശകൾ അന്വേഷണങ്ങളുമായി കൊളീജിയത്തിലേക്ക് തിരിച്ചയ്ക്കുകയും ചെയ്യും.

ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിലെ സ്ഥിരം ജഡ്ജിയായി സ്ഥിരീകരിക്കാൻ ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ പേര് ജനുവരി 20 ന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ലൈംഗിക അതിക്രമത്തെക്കുറിച്ച് ജഡ്ജി അടുത്തിടെ രണ്ട് വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും അത് വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തതോടെയാണ് നാഗ്പൂർ ബെഞ്ചിലെ സ്ഥിരം ജഡ്ജിയായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകൾക്ക് തിരിച്ചടിയാവുന്നത്.

ജനുവരി 19 ലെ ഒരു വിധിന്യായത്തിൽ, പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയുടെ മാറിടത്തിൽ നേരിട്ടല്ലാതെ സ്പർശിക്കുന്നത് ലൈംഗികാതിക്രമമെന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് പോക്സോ നിയമം മുന്നോട്ടുവെച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് വിവാദമായതോടെ സുപ്രീംകോടതി ഇതിൽ ഇടപെട്ട് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

ബോംബൈ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനും ഉത്തരവിനെതിരെ ഹർജി നൽകാനും അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനെതിരെ ഹരജി നൽകാൻ സുപ്രീംകോടതി ബുധനാഴ്ച നിർദേശിച്ചിരുന്നു. ബോംബെ ഹൈക്കോടതി ഉത്തരവ് അലോസരപ്പെടുത്തുന്നതാണെന്നും അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാണിച്ചു.

വ്യാഴാഴ്ച, മറ്റൊരു കേസിലും കോടതി ഇരകൾക്ക് അനുകൂലമല്ലാത്ത നിലപാട് സ്വീകരിച്ചിരുന്നു. "പ്രോസിക്യൂട്ടർ ഇരയുടെ കൈകൾ പിടിക്കുക, അല്ലെങ്കിൽ 'പാന്റിന്റെ തുറന്ന സിപ്പ്' ... ലൈംഗികാതിക്രമത്തിന്റെ നിർവചനവുമായി യോജിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് ഗണേദിവാല വിധി പ്രസ്താവിച്ചത്. ഇക്കാര്യങ്ങൾ മുന്നോട്ടുവെച്ച കോടതി അഞ്ച് വയസ്സുകാരൻ ഇരയായ പോക്സോ കേസിലെ ശിക്ഷ കോടി റദ്ദാക്കുകയായിരുന്നു. ഈ വിധിന്യായങ്ങളെത്തുടർന്ന്, ജസ്റ്റിസ് ഗണേദിവാലയെ സ്ഥിരം ജഡ്ജിയായി ശുപാർശ ചെയ്യാനുള്ള തീരുമാനം കൊളീജിയം മാറ്റി. സുപ്രീം കോടതി കൊളീജിയം സർക്കാരിന് നൽകിയ ശുപാർശകൾ തിരിച്ചുവിളിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നത് വളരെ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളൂ.

വിജയരാഘവന്‍ വന്നതോടെ സിപിഎം സ്വീകരിക്കുന്നത് ബിജെപി ശൈലി, തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി!!വിജയരാഘവന്‍ വന്നതോടെ സിപിഎം സ്വീകരിക്കുന്നത് ബിജെപി ശൈലി, തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി!!

Recommended Video

cmsvideo
ഷായുടെ കുടില തന്ത്രങ്ങളെ നെഞ്ചുംവിരിച്ച് നേരിട്ട് കർഷകർ,, | Oneindia Malayalam

സ്വന്തം വീഴ്ച്ച മറയ്ക്കാൻ ഒരു ഉളുപ്പുമില്ലാതെ നുണകൾ ശർദ്ദിക്കുന്നു, ജി സുധാകരനെതിരെ ഷിബു ബേബി ജോൺസ്വന്തം വീഴ്ച്ച മറയ്ക്കാൻ ഒരു ഉളുപ്പുമില്ലാതെ നുണകൾ ശർദ്ദിക്കുന്നു, ജി സുധാകരനെതിരെ ഷിബു ബേബി ജോൺ

English summary
Supreme Court Panel Acts After Judge's Controversial Orders on crime against minors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X