ഉത്തര്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ ഇല്ല; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തടഞ്ഞു
ദില്ലി: ഉത്തര്‍ പ്രദേശിലെ അഞ്ച് പ്രധാന നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ലഖ്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, കാണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് തിങ്കളാഴ്ച വൈകീട്ട് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് പറ്റില്ലെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന് അനുകൂലമാണ് സുപ്രീംകോടതി തീരുമാനം.
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ഇടപെട്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഉചിതമായ സമീപനമല്ല എന്നാണ് യുപി സര്‍ക്കാര്‍ വാദിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് പല നടപടികളും സ്വീകരിക്കേണ്ടതുണ്ട് എന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത അറിയിച്ചു.
അതേസമയം, ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് കര്‍ഫ്യൂ. കൂടാതെ ചില ജില്ലകളില്‍ എല്ലാ ദിവസവും കര്‍ഫ്യൂ പ്രഖ്യാപിക്കാനും തീരുമാനമായി. 500ലധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലാണ് എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ കര്‍ഫ്യൂ തുടരുക.
പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications