Get Updates
Get notified of breaking news, exclusive insights, and must-see stories!

കവിത പങ്കുവെച്ചതിന് കോണ്‍ഗ്രസ് എംപിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭ എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രീംകോടതി. 'ഏ ഖൂം കെ പ്യാസെ ബാത് സുനോ' എന്ന കവിത ഉള്‍ക്കൊള്ളുന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പേരിലാണ് ഇമ്രാന്‍ പ്രതാപ്ഗര്‍ഹിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ഗുജറാത്ത് പൊലീസിന്റേതായിരുന്നു നടപടി.

'അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കോടതികള്‍ മുന്‍പന്തിയിലായിരിക്കണം' എന്ന് പറഞ്ഞ് കൊണ്ടാണ് കോടതി കേസ് തള്ളിയത്. പ്രതാപ്ഗര്‍ഹിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഗുജറാത്ത് പൊലീസിന്റെ അമിതമായ ആവേശം കാണിച്ചു എന്ന് കോടതി വിമര്‍ശിച്ചു. ഇത്ര വേഗത്തില്‍ നടപടിയെടുക്കാന്‍ ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

Supreme Court

ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അഭിപ്രായ പ്രകടനത്തിനുള്ള നിയന്ത്രണങ്ങള്‍ യുക്തിസഹമായിരിക്കണം എന്നും ഭാവനാത്മകമായിരിക്കരുത് എന്നും എന്ന് സുപ്രീം കോടതി പറഞ്ഞു, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2) ആര്‍ട്ടിക്കിള്‍ 19(1) പ്രകാരം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

'ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യമില്ലാതെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മാന്യമായ ജീവിതം നയിക്കുക അസാധ്യമാണ്. ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍, വ്യത്യസ്ത കാഴ്ചപ്പാടുകളെ അടിച്ചമര്‍ത്തലിലൂടെയല്ല എതിര്‍-പ്രസംഗത്തിലൂടെയാണ് നേരിടേണ്ടത്,' സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.

കവിത, നാടകം, സിനിമ, സ്റ്റാന്‍ഡ്-അപ്പ് കോമഡി, ആക്ഷേപഹാസ്യം, കല എന്നിവയുള്‍പ്പെടെയുള്ള സാഹിത്യം ജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി 3 ന് ജാംനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു അഭിഭാഷകന്റെ ക്ലാര്‍ക്ക് ആണ് പ്രതാപ്ഗര്‍ഹിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്.

അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ കവിത അസ്വസ്ഥത സൃഷ്ടിക്കുകയും സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഇത്. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്തതിന് പ്രതാപ്ഗര്‍ഹിയെ വിമര്‍ശിച്ചുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ച് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര നടത്തിയ പ്രസംഗം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. കുനാല്‍ കമ്രയുടെ സെറ്റില്‍ നിന്നുള്ള ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെയും അദ്ദേഹം അവതരിപ്പിച്ച മുംബൈ ഖാര്‍ വേദിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+