കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിൽ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ?' സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: കേരളത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള സർക്കാർ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ദില്ലിയിലെ സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതി കേരളത്തിലെ സാഹചര്യം സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലും സ്കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്നാണ് കോടതി ചോദിച്ചത്. ഇരു സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വീണ്ടും വർധനവുണ്ടായ സാഹചര്യത്തിലാണ് കോടതി ഇക്കാര്യത്തിൽ ഇടപെടുന്നത്.

അധികാരത്തിലെത്തിയാൽ മന്ത്രിമാർ പക്ഷപാതിത്വം കാട്ടരുത്; ചേരിതിരിവ് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിഅധികാരത്തിലെത്തിയാൽ മന്ത്രിമാർ പക്ഷപാതിത്വം കാട്ടരുത്; ചേരിതിരിവ് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

അതേ സമയം സ്‌കൂളുകൾ തുറക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും മാർഗനിർദേശം നൽകണമെന്ന ആവശ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്കൂളുകൾ തുറക്കുന്നത് സങ്കീർണമായ വിഷയമാണെന്നും, സർക്കാരുകൾ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നുമായിരുന്നു സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. ഭരണനിർവഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ലെന്നും തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരുകളാണെന്നും കോടതി വ്യക്തമാക്കി.

 supreme-court3-1562

ദില്ലി സ്വദേശിയായ വിദ്യാർത്ഥിയാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ വർഷം മാർച്ച്-ഏപ്രിൽ മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാർത്ഥികളിൽ മാനസികമായ പ്രതിസന്ധികൾ സൃഷ്ടിക്കുനതായുമാണ് ഹർജിക്കാരൻ വാദിച്ചത്. 12 വയസ്സുള്ള അമർ പ്രേം പ്രകാശാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിന്റെ പേരിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികളുണ്ടെന്നും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ദേ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ പോകുന്നു..നിർദ്ദേശങ്ങൾ ഇങ്ങനെ | Oneindia Malayalam

വികാസം ഓൺലൈൻ വിദ്യാഭ്യാസ രീതിയിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധിക സാധ്യമാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. കുട്ടികൾക്ക് ഇതുവരെ വാക്സിൻ നൽകാത്ത സാഹചര്യത്തിൽ സ്കൂൾ തുറക്കാൻ ഉത്തരവിടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ സ്കൂൾ പൂർണമായും തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്. ഇത് സംബന്ധിച്ച് സർക്കാർ ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക; പൊളിച്ചടുക്കുമോ കോണ്‍ഗ്രസ്, അനുകൂല ഘടകങ്ങള്‍ നിരവധിമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക; പൊളിച്ചടുക്കുമോ കോണ്‍ഗ്രസ്, അനുകൂല ഘടകങ്ങള്‍ നിരവധി

English summary
Supreme Court questioning Kerala's move to reopen schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X