കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖില്‍ തീരുമാനമായില്ല; കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു, വാദം മെയ് 11ന്

ഭരണഘടനാ ബെഞ്ച് കേസില്‍ മെയ് 11 മുതല്‍ വാദം കേള്‍ക്കും. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം കഴിഞ്ഞ മാസം തന്നെ ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ്, പുനര്‍വിവാഹം, ബഹുഭാര്യത്വം എന്നിവയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭരണഘടനാ ബെഞ്ച് കേസില്‍ മെയ് 11 മുതല്‍ വാദം കേള്‍ക്കും. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം കഴിഞ്ഞ മാസം തന്നെ ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചിരുന്നു.

മുത്തലാഖ് നിയമപരമാണോ, ഇത് തുല്യവകാശം ലംഘിക്കുന്നുണ്ടോ, മത സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണോ, സ്ത്രീ അവകാശത്തിന് എതിരാണോ തുടങ്ങി നിരവധി കാര്യങ്ങളാണ് ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നത്. മുത്തലാഖ് നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മുത്തലാഖ് നിരോധിക്കണമെന്ന് കേന്ദ്രം

മുത്തലാഖ്, പുനര്‍വിവാഹം, ബഹുഭാര്യത്വം എന്നീ കാര്യങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ലിംഗ സമത്വം, മതനിരപേക്ഷത എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം പുനപ്പരിശോധിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

മുത്തലാഖും നിക്കാഹ് ഹലാലും

മൂന്ന് തവണ ഭാര്യയെ മൊഴി ചൊല്ലുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് നടപ്പാക്കുന്ന രീതിയില്‍ മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മൊഴി ചൊല്ലിയ ശേഷം അതേ സ്ത്രീയെ വീണ്ടും ഭാര്യയാക്കണമെങ്കില്‍ മറ്റൊരു പുരുഷന്‍ വിവാഹം ചെയ്ത ശേഷമേ സാധിക്കൂവെന്നതാണ് നിക്കാഹ് ഹാലാല്‍.

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം

ഖുര്‍ആനില്‍ പറയുന്ന മുത്തലാഖ് മുസ്ലിംകളുടെ കാര്യത്തില്‍ നിയമവിരുദ്ധമാക്കുകയാണെങ്കില്‍ ഖുര്‍ആന്‍ തെറ്റാണെന്ന് പറയുകയും അത് തിരുത്തേണ്ടിയും വരും. അത് തെറ്റ് ചെയ്യാന്‍ മുസ്ലിംകളെ നിര്‍ബന്ധിക്കുന്നതിന് തുല്യമാവുമെന്നും മുസ്ലിം വ്യക്തി നിമയ ബോര്‍ഡ് സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് പരിഗണിച്ചത്

ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍, ജസ്റ്റിസുമാരായ എന്‍വി രമണ, ഡിവി ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നത്. കോടതിക്ക് മുമ്പില്‍ വന്ന കേസിന്റെ നിയമ വശം മാത്രമേ പരിശോധിക്കൂവെന്ന് കഴിഞ്ഞ മാസം ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു.

കോടതി പരിശോധിക്കുന്ന നിയമ വശം

ചീഫ് ജസ്റ്റിസ് ഖേഹര്‍ തന്നെയാവും ഭരണഘടനാ ബെഞ്ചിന്റെയും അധ്യക്ഷനാവുക. മുത്തലാഖ് സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോ എന്നാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിശോധിക്കുക. മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവെന്ന് പറയുന്നതാണ് ഭരണഘടനയുടെ 13ാം വകുപ്പ്. വ്യക്തിനിയമങ്ങള്‍ ഈ വകുപ്പിന് കീഴില്‍ വരുമോ എന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും.

 കേന്ദ്രസര്‍ക്കാരിന്റെ ആവശ്യങ്ങള്‍

കൂടാതെ, മുത്തലാഖും ബഹുഭാര്യത്വവും 25 ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നവയാണോ? മതസ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുമുള്ള വകുപ്പുകള്‍ക്കും വിധേയമാണോ എന്നീ ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

English summary
The Supreme Court decided today that a five-judge constitution bench will rule on the constitutional validity of the practice of triple talaq, nikah halala and polygamy among Muslims. The hearing will begin May 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X