കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി പടക്കം നിരോധിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനായി ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിശദീരണത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പെക്‌സ് കോടതിയുടെ തീരുമാനം. അതേസമയം, ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12വരെ അന്തരീക്ഷ മലിനീകരണത്തിനെതിരെ അവബോധമുണ്ടാക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

അര്‍ജുന്‍ ഗോപാല്‍, ആരവ് ഭണ്ഡാരി, സോയ റാവു ഭസിന്‍ എന്നിങ്ങനെ 6നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് തങ്ങളുടെ രക്ഷിതാക്കള്‍ മുഖേന കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം സുപ്രീം കോടതി തേടിയിരുന്നു. ദീപാവലി പോലുള്ള ആഘോഷവേളകളില്‍ പടക്കം ഒഴിവാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു.

web

മാത്രമല്ല, രാവിലെ ആറുമണിമുതല്‍ 10 മണിവരെ പടക്കം പൊട്ടിക്കാമെന്ന 2001ല്‍ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നായിരുന്നു പടക്കം പൊട്ടിക്കുന്നത് നിരോധിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. മറ്റുതരത്തില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ പടരുന്നത് തടയാനും കോടതി ഇടപെണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ദീപാവലി പടക്കത്തെത്തിനെതിരെ കാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്. വന്‍ ശബ്ദത്തിലുള്ള പടക്കം നമ്മുടെ പരിസരത്തുള്ള മൃഗങ്ങളെയും പക്ഷികളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കാട്ടിയാണ് അനുഷ്‌ക കാമ്പയിന് തുടക്കമിട്ടത്. പക്ഷിമൃഗാദികള്‍ തങ്ങളുടെ സുഹൃത്തുക്കളാണെന്നും അവയെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് ശരിയല്ലെന്നും അനുഷ്‌ക ചൂണ്ടിക്കാട്ടുന്നു.

English summary
supreme court refuses to ban Diwali crackers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X