കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണം നോക്കി ഇനി സ്ഥാനക്കയറ്റത്തിനായി കാത്തു നില്‍േക്കണ്ട, ഇനി ഇത് വിലപോവില്ല

  • By Siniya
Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍ ജോലിയില്‍ സംവരണം നോക്കി സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. സംവരണം സംബന്ധിച്ച് നയരൂപീകരണം നടത്തേണ്ടത് സര്‍ക്കാരാണെന്നും കോടതിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയിലുണ്ടായിരുന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിലവിലെ നിയമം അനുസരിച്ച് പട്ടിക ജാതി, പട്ടിക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണത്തിന്റെ അടിസ്ഥാനത്തില്‍ അവകാശമില്ല.

supremecourt.

ഉന്നത തസ്തികകളില്‍ പട്ടിക ജാതി, പട്ടിക വിഭാഗങ്ങളുടെ പ്രാതിനിത്യ കുറവ് ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാന്‍ സുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ കമ്മീഷനെ നിയമിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.

English summary
Supreme Court refuses to Reservation for government job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X