കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സുരക്ഷ നീട്ടേണ്ടെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറഞ്ഞ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന് സുരക്ഷ നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. തന്റെ സുരക്ഷ തുടരണം എന്നാവശ്യപ്പെട്ട് സുരേന്ദ്ര കുമാര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി തീരുമാനം. മുതിര്‍ന്ന ബിജെപി, വിഎച്ച്പി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അശോക് സിംഗാള്‍, ഉമാ ഭാരതി, വിനയ് കത്യാര്‍ ഉള്‍പ്പെടെയുള്ള 32 പ്രതികളെ വെറുതെ വിട്ടായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്.

S

ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിരമിക്കുന്ന ദിവസമായിരുന്നു വിധി പറഞ്ഞത്. വിധി പറഞ്ഞതിന് പിന്നാലെ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജഡ്ജിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത് തുടരണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഇനിയും സുരക്ഷ നീട്ടേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, നവീന്‍ സിന്‍ഹ, കൃഷ്ണ കുമാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇനിയും സുരക്ഷ തുടരുന്നത് ഉചിതമല്ല എന്ന് കോടതി വിലയിരുത്തി.

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

സെപ്തംബര്‍ 30നാണ് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സിബിഐ കോടതി വിധി പറഞ്ഞത്. ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന് 2019ല്‍ 60 വയസ് തികഞ്ഞിരുന്നു. എന്നാല്‍ ബാബറി കേസ് പരിഗണിക്കുന്നതിന് മാത്രമായി സമയം നീട്ടി നല്‍കുകയായിരുന്നു സുപ്രീംകോടതി. 2015 മുതല്‍ ഈ കേസ് പരിഗണിച്ചിരുന്നത് സുരേന്ദ്ര കുമാര്‍ യാദവായിരുന്നു. ഇനി പുതിയ കോടതിയില്‍ കേസ് എത്തിയാല്‍ വിചാരണ വൈകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ജഡ്ജിയുടെ സര്‍വീസ് കാലാവധി സുപ്രീംകോടതി നീട്ടിയത്.

തുടര്‍ന്ന് വിധി പറഞ്ഞ ദിവസം തന്നെ അദ്ദേഹം വിരമിക്കുകയും ചെയ്തു. വളരെ വിമര്‍ശങ്ങള്‍ നേരിട്ട വിധി പ്രഖ്യാപനമായിരുന്നു ഇദ്ദേഹത്തിന്റെത്. പള്ളി പൊളിച്ചത് സാമൂഹിക വിരുദ്ധ സംഘങ്ങളാണ് എന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളായ നേതാക്കള്‍ പള്ളി പൊളിക്കാന്‍ കൂട്ടുനിന്നിട്ടില്ല. അക്രമികളെ തടയാനാണ് ഇവര്‍ ശ്രമിച്ചതെന്നും കോടതി വിധിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ഹാജരാക്കിയ വീഡിയോ, ഓഡിയോ, ഫോട്ടോ എന്നിവയെല്ലാം കോടതി തള്ളിക്കളഞ്ഞു. പ്രകോപനപരമായി പ്രതികള്‍ സംസാരിച്ചതിന് തെളിവില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.

Recommended Video

cmsvideo
വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam

English summary
Supreme Court Refuses Security To former CBI Court Judge Who Delivered Babri Verdict'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X