കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗാനുരാഗം കുറ്റം തന്നെയെന്ന് സുപ്രീം കോടതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കിയ ഉത്തരവ് പുന:പരിശോധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബറില്‍ പ്രഖ്യാപിച്ച വിധി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനകളും നല്‍കിയ ഹര്‍ജി തള്ളിക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സ്വവര്‍ഗ്ഗ പ്രണയത്തെ ക്രിമിനല്‍ കുറ്റമായി പിഗണിക്കും എന്നാണ് 2013 ഡിസംബര്‍ 11 ന് പുറത്തിറങ്ങിയ സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്. ഇതിനെതിരെ രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഐക്യരാഷ്ട്ര സഭ പോലും ഇന്ത്യന്‍ സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്നിരുന്നു.

Homosexuality

യാതൊരു അടിസഥാനവുമില്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത് എന്നാണ് കോടതി വിലയിരുത്തിയത്. സ്വവര്‍ഗ്ഗ രതിയെ കുറ്റകരമായി കാണുന്ന ഭരണ ഘടനയിലെ 377-ാം വകുപ്പ് നിയമപരമാണെന്ന കാര്യത്തില്‍ കോടതി ഉറച്ച് നിന്നു. ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തുവും എസ്‌ജെ മുഖോപാധ്യയും ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്.

നാല് വര്‍ഷം മുമ്പ് സ്വര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന് ദില്ലി ഹെക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമൂഹത്തില്‍ പലരും തങ്ങളുടെ സ്വവര്‍ഗ്ഗ പ്രണയം വെളിപ്പെടുത്തിയിരുന്നു. പലരും പരസ്യമായി സ്വവര്‍ഗ്ഗ പങ്കാളിക്കൊപ്പം ജീവിതവും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിധി പുന:പരിശോധിക്കണം എന്നായിരുന്നു ആവശ്യം.

വിധിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സുപ്രീം കോടതിയുടെ നിലപാട് ഇവര്‍ക്ക് തിരിച്ചടിയാകും. എന്തായാലും വിധിക്ക് നിയമ പ്രാബല്യം നല്‍കേണ്ടത് അന്തിമമായി കേന്ദ്ര സര്‍ക്കാരാണ്. കോടതിയില്‍ സ്വവര്‍ഗ്ഗാനുരാഗത്തിന് അനുകൂല നിലപാടെടുത്തെങ്കിലും പ്രായോഗികമായി സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാം.

English summary
The Supreme Court on Tuesday refused to review its verdict declaring gay sex an offence punishable up to life imprisonment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X