കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ വാരണാസിയിലെ ജയം ചോദ്യം ചെയ്തുളള മുൻ ജവാന്റെ ഹർജി തളളി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരണാസി ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കൊണ്ടുളള ഹര്‍ജി സുപ്രീം കോടതി തളളി. ബിഎസ്എഫില്‍ നിന്നും പുറത്താക്കപ്പെട്ട സൈനികനായ തേജ് ബഹാദൂര്‍ യാദവ് ആണ് നരേന്ദ്ര മോദിയുടെ വിജയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് അലഹാബാദ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് കൊണ്ട് തേജ് ബഹാദൂര്‍ യാദവിന്റെ ഹര്‍ജി തളളിയത്.

മലപ്പുറത്ത് ശബരിമല വിവാദം ഉയർത്തി എപി അബ്ദുളളക്കുട്ടി, പിണറായിയെ കടന്നാക്രമിച്ച് ബിജെപി നേതാവ്മലപ്പുറത്ത് ശബരിമല വിവാദം ഉയർത്തി എപി അബ്ദുളളക്കുട്ടി, പിണറായിയെ കടന്നാക്രമിച്ച് ബിജെപി നേതാവ്

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തളളി. ഇതിനെതിരെയാണ് അദ്ദേഹം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. അലഹാബാദ് ഹൈക്കോടതി വിധി എതിരായതിന് പിന്നാലെ തേജ് ബഹാദൂര്‍ യാദവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് 2019ല്‍ സുപ്രീം കോടതി തളളിയിരുന്നു.

modi

2017ലാണ് തേജ് ബഹാദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്. സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെ കുറിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പരാതി ഉന്നയിച്ചതിനായിരുന്നു നടപടി. സൈന്യത്തില്‍ നിന്ന് പിരിച്ച് വിട്ടത് അഴിമതി മൂലമല്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാരണാസിയില്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയത്.

വെള്ളിമൂങ്ങയിലെ ജോസിനായി അനുകരിച്ചത് എംബി രാജേഷിനെയെന്ന് ടിനി ടോം, രാജേഷിന്റെ പ്രതികരണംവെള്ളിമൂങ്ങയിലെ ജോസിനായി അനുകരിച്ചത് എംബി രാജേഷിനെയെന്ന് ടിനി ടോം, രാജേഷിന്റെ പ്രതികരണം

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

എന്നാല്‍ അച്ചടക്കരാഹിത്യം കാരണമാണ് സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്ന് തേജ് ബഹാദൂര്‍ യാദവ് പറയുന്നു. വരാണാസിയില്‍ തന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയത് ബോധപൂര്‍വ്വമാണെന്നാണ് തേജ് ബഹാദൂര്‍ യാദവ് ആരോപിക്കുന്നത്. ചിലരുടെ സമ്മര്‍ദ്ദം ആ തീരുമാനത്തിന് പിന്നിലുണ്ടെന്നും തേജ് ബഹാദൂര്‍ യാദവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എസ്പി-ബിസ്പി സഖ്യമായ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു തേജ് ബഹാദൂര്‍ യാദവ് വരാണസിയില്‍ മത്സരിക്കാനൊരുങ്ങിയത്. എന്നാല്‍ പത്രിക തളളിയതോടെ മഹാസഖ്യത്തിന് വരാണസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.

English summary
Supreme Court rejected ex jawan's plea questioning Narendra Modi's victory from Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X