Get Updates
Get notified of breaking news, exclusive insights, and must-see stories!

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരിക്കാം! വിധിയില്‍ 'കരുണ'യില്ലെന്ന് സുപ്രീം കോടതി...

കേസില്‍ എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവിച്ചതെന്നും, ഇനി പുന:പരിശോധന ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി. വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവിച്ചതെന്നും, ഇനി പുന:പരിശോധന ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോളേജുകള്‍ക്ക് വേണമെങ്കില്‍ റിവ്യൂ ഹര്‍ജി നല്‍കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രവേശനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും, അടിസ്ഥാന സൗകര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും കാണിച്ചാണ് കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയത്. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മിറ്റി ഉത്തരവ് ശരിവെയ്ക്കുന്നതായിരുന്നു സുപ്രീംകോടതി വിധി.

mbbs

2016 ഒക്ടോബറിലാണ് ജയിംസ് കമ്മിറ്റി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത ഈ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനത്തെ സംബന്ധിച്ച് വ്യാപക പരാതികളുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയ നടപടിക്കെതിരെ മാനേജ്‌മെന്റുകളും രക്ഷിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് ജയിംസ് കമ്മിറ്റി വിധി സുപ്രീംകോടതി ശരിവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+